ശബരിമല സ്വർണകൊള്ളയിൽ പാർട്ടി ആരെയും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ അറസ്റ്റിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. അയ്യപ്പൻറെ ഒരുതരി സ്വർണം കട്ട ഒരാളെയും പാർട്ടി ഒരുകാലത്തും സംരക്ഷിക്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും തങ്ങളുടെ കൈ ശുദ്ധമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.