കേരളത്തിലെ സര്‍വകലാശാലകളില്‍ എന്തും ചെയ്യാമെന്ന അവസ്ഥ അംഗീകരിച്ചു നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കൈക്കൊള്ളുന്നത് തെറ്റായ നിലപാടാണ്. കോടതിപോലും അത് ചൂണ്ടിക്കാണിച്ചു.
ആര്‍എസ്എസിന്റെ തിട്ടൂരമനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ പുറപ്പെട്ടാല്‍ വിദ്യാര്‍ഥികളും പൊതുപ്രസ്ഥാനവും അതിന് വഴിപ്പെടില്ല. എല്ലാവര്‍ക്കും ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണം. തോന്നിവാസം കാണിച്ച് വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. വിദ്യാര്‍ഥികളുടെ സമരം ശക്തമായി തുടരുമെന്നും അദേഹം പറഞ്ഞു.