കരുവന്നൂർ വായ്പ തട്ടിപ്പ് സിപിഎമ്മിന് നേരത്തെ അറിയാമായിരുന്നു; ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്‍റെ ശബ്ദരേഖ പുറത്ത്

കരുവന്നൂർ വായ്പ തട്ടിപ്പ് മുന്‍പേ സിപിഎമ്മിന് അറിയാമായിരുന്നുവെന്നതിന് തെളിയിക്കുന്ന ശബ്ദരേഖ പുറത്ത്.  2018 ഡിസംബർ എട്ടിന് മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി യോഗം വിഷയം ചർച്ച ചെയ്തതിന്‍റെ ശബ്ദരേഖയാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ ബാങ്ക് ഭരണസമിതി പ്രസിഡന്‍റിന്‍റെ സാന്നിധ്യത്തിലായിരുന്നു ചർച്ച.

വായ്പ തട്ടിപ്പ് വിഷയത്തിൽ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്‍റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം.

ഒരേ വസ്തുവിന്മേൽ അ‍ഞ്ചു ആറും വായ്പകൾ നൽകുന്നുണ്ടെന്നും വസ്തു ഉടമകൾ അറിയാതെയാണ് ഇതൊക്കെ നടക്കുന്നതെന്നും യോഗത്തിൽ വിമർശനം ഉയരുന്നുണ്ട്. ബിനാമി വായ്പകൾ പുതുക്കേണ്ടതില്ലെന്ന തീരുമാനം ലംഘിച്ചതായി യോഗത്തിൽ വിശദീകരിക്കുന്നുണ്ട്.

അതേസമയം, വായ്പാ വിഷയം ബ്രാഞ്ച് കമ്മിറ്റി യോഗത്തിൽ ചർച്ചയായതായി എൽ.സി സെക്രട്ടറി രാജു മാസ്റ്റർ സ്ഥിരീകരിച്ചു. ബാങ്കിന്‍റെ പ്രവർത്തന പരിധിക്ക് പുറത്ത് വായ്പകൾ നൽകരുതെന്നും നൽകിയ വായ്പകൾ തിരിച്ചു പിടിക്കണമെന്നും പാർട്ടി ഭരണസമിതിയോട് ആവശ്യപ്പെട്ടതായി രാജു മാസ്റ്റർ വ്യക്തമാക്കിയതായി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.

Latest Stories

RCB VS SRH: വിരമിച്ചു എന്നത് ശരിയാണ് പക്ഷെ എന്നെ തടയാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല; സൺ റൈസേഴ്സിനെതിരെ കിംഗ് ഷോ

SRH VS RCB: മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ സമ്മാനം; സൺ റൈസേഴ്സിൽ നിന്നാലും ചെക്കന് കൂറ് അംബാനി ടീമിനോട്

ദേശീയപാത ആകെ പൊളിഞ്ഞ് പോകുമെന്ന് കരുതേണ്ട; കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

SRH VS RCB: ഇഷാന്‍ കിഷനെ വട്ടത്തില്‍ ഇരുന്ന് കളിയാക്കിയവരൊക്കെ എന്തിയേ, ആര്‍സിബിക്കെതിരെ കത്തിക്കയറി താരം, കാത്തിരിപ്പിനൊടുവില്‍ ഇംപാക്ടുളള ഇന്നിങ്‌സ്

RCB VS SRH: അഭിഷേകിന് കാറിനോട് വല്ല ദേഷ്യവുമുണ്ടോ? പുത്തന്‍ ഇവിയുടെ ചില്ല് പൊട്ടിച്ച് താരം, സിക്‌സടിച്ചത് ഈ ബോളറുടെ പന്തില്‍

ചൈനയോട് മാത്രമല്ല ഇന്ത്യയോടും ട്രംപിന് താത്പര്യമില്ല; ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ 25 ശതമാനം നികുതി; ആപ്പിളിന് കര്‍ശന നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഒരു കോണ്‍ഗ്രസുകാരനും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല; ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് അവഗണിച്ചതുകൊണ്ടെന്ന് മറിയക്കുട്ടി

RCB VS SRH: ക്യാപ്റ്റനെ മാറ്റി ആര്‍സിബി, ഇതെന്ത് പരിപാടിയാ, പ്ലേഓഫില്‍ എത്തിച്ചത് അവനാ, എന്നിട്ടെന്തിന് ആ താരത്തെ പുറത്താക്കി

പ്രമേഹവും തൈറോയ്ഡും - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

INDIAN CRICKET: ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി, ബുംറയ്ക്ക് ഇത് എന്താണ് പറ്റിയത്, ഇംഗ്ലണ്ടിനെതിരെ ടീം വിയര്‍ക്കും, എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍