കേന്ദ്ര സർക്കാരിന്റെ വിസദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ അനുനയ നീക്കവുമായി സിപിഎം. പദ്ധതിയിൽ ഇടഞ്ഞുനിൽക്കുന്ന സിപിയുമായി സിപിഎം ചർച്ച നടത്തും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി ബിനോയ് വിശ്വത്തെ കാണും. പ്രശ്നങ്ങൾ പറഞ്ഞ് തീർക്കുമെന്നാണ് സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ എല്ലാം ബിനോയ് വിശ്വത്തെ പറഞ്ഞ് ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം. പി എം ശ്രീയിൽ അനുനയ നീക്കം സജീവമാക്കാൻ ഒരുങ്ങുകയാണ് സിപിഎം.