ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ തെറ്റിദ്ധരിക്കപ്പെട്ടത് തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായി; പി.ബിയില്‍ കേരള ഘടകത്തിന് വിമര്‍ശനം

ശബരിമല വിഷയത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടതും ന്യൂനപക്ഷ ഏകീകരണവും തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് സിപിഎം റിപ്പോര്‍ട്ട്. പരാജയം സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് വിമര്‍ശനം. സംസ്ഥാനത്തെ വിശ്വാസി സമൂഹവും മത ന്യൂനപക്ഷങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്ന് പോയതും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത് താത്കാലികം മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ കേരളാ ഘടകത്തിന്റെ അവകാശവാദം.

വോട്ട് ചോര്‍ച്ച മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. അതേ സമയം കോണ്‍ഗ്രസുമായി നീക്കുപോക്ക് ആകാമെന്ന ദേശീയ നേതൃത്വത്തിന്റെ അടവുനയം കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഇത് തിരിച്ചടിക്ക് ഒരു കാരണമായിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടു.
വിശദചര്‍ച്ച സംസ്ഥാന സമിതിയില്‍ നടത്തിയ ശേഷം കേന്ദ്രനേതൃത്വത്തിനു റിപ്പോര്‍ട്ടു സമര്‍പ്പിക്കും. ജൂണ്‍ രണ്ടാംവാരത്തില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയിലേ വിശദമായ അവലോകനം നടക്കൂ.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 20 മണ്ഡലങ്ങളില്‍ 19 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ ഒരിടത്ത് മാത്രമാണ് എല്‍ഡിഎഫിന് വിജയിക്കാനായത്. എല്‍ഡിഎഫിന് കേരളത്തില്‍ നിന്നുള്ള ഏക എംപി ആലപ്പുഴയില്‍ വിജയിച്ച എ എം ആരിഫ് മാത്രമാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ