മകന്‍ അഞ്ചുവര്‍ഷമായി സിപിഎം അംഗം, പൊലീസ് തെറ്റിദ്ധരിച്ച് പിടികൂടി; മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി പറഞ്ഞ് അലന്റെ മാതാപിതാക്കള്‍

മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടു. പോലീസ് കസ്റ്റഡിയിലുള്ള അലന്‍ ഷുഹൈബിന്റെ പിതാവ് ഷുഹൈബും മാതാവ് സബിതയുമാണ് കോഴിക്കോട് എത്തിയ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി അറിയിച്ചത്. അന്വേഷി നേതാവ് കെ.അജിതയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഒരു നോട്ടീസ് കിട്ടിയെന്ന കാരണത്താലാണ് തന്റെ മകനെ അറസ്റ്റ് ചെയ്തത്. എന്തെല്ലാം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് അറിയില്ല. സംഭവത്തില്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു. മകന്‍ സിപിഎമ്മിന്റെ അംഗവും പ്രവര്‍ത്തകനുമാണ്. പോലീസ് തെറ്റിദ്ധരിച്ച് പിടികൂടിയതാണെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി അന്വേഷണം നടത്താമെന്ന് പറഞ്ഞിട്ടുണ്ടെന്നും അലന്റെ പിതാവ് ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചു.

മകന്‍ അഞ്ചുവര്‍ഷമായി സിപിഎം ബൈപ്പാസ് ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്ന് അലന്റെ മാതാവ് സബിത പറഞ്ഞു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ അംഗവുമാണ്. സിപിഎം അനുഭാവമുള്ള കുടുംബമാണ്. പോലീസ് ഇത്തരത്തില്‍ നടപടിയെടുക്കാന്‍ കാരണമെന്തന്നറിയില്ല.

വീട് നിറയെ പുസ്തകങ്ങളാണ്. പുസ്തകങ്ങളെല്ലാം പോലീസ് തിരഞ്ഞിരുന്നു. സാമൂഹ്യപ്രവര്‍ത്തകരായതിനാല്‍ ലഘുലേഖകളും പോസ്റ്ററുകളുമുണ്ടാകും. നിരോധിച്ച പുസ്തകങ്ങളൊന്നും വീട്ടിലില്ലെന്നും നാളെ ഇതാര്‍ക്കും സംഭവിക്കാവുന്നതാണെന്നും സബിത പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ