പരാജയ കാരണം ഭരണ വിരുദ്ധ വികാരമല്ല; 'മോദിപ്പേടി'യാണെന്നും ഇടതു നേതാക്കള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിനുണ്ടായ പരാജയത്തില്‍ പ്രതികരണവുമായി ഇടതു നേതാക്കള്‍. തോല്‍വി സര്‍ക്കാരിനെതിരായ വികാരമല്ലെന്ന് ഇ.പി ജയരാജന്‍ പറഞ്ഞു. തിരിച്ചടി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തിരിച്ചടിയാണ് ഉണ്ടായതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ യു.ഡി.എഫ് തരംഗം മുന്‍കൂട്ടി മനസ്സിലാക്കാന്‍ സാധിച്ചില്ലെന്നായിരുന്നു കെ.എന്‍ ബാലഗോപാലിന്റെ പ്രതികരണം. അത് എല്‍.ഡി.എഫിന്റെ വീഴ്ചയാണ്. വിനയപൂര്‍വം കാര്യങ്ങള്‍ പഠിച്ച് ജനങ്ങളെ സമീപിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.

അതേ സമയം പരാജയത്തിന് കാരണം മോദിപ്പേടിയാണെന്നായിരുന്നു പി.ജയരാജന്‍ പറഞ്ഞത്. ഇടതുപക്ഷ വിരുദ്ധ വികാരമുണ്ടായില്ലെന്നും ജയരാജന്‍ പറഞ്ഞു. ഇതിനായി ന്യൂനപക്ഷ വോട്ടുകള്‍ വ്യാപകമായി യു.ഡി.എഫിലേക്ക് പോയി. എവിടെയാണോ തെറ്റ് സംഭവിച്ചത്, അതിനെ കുറിച്ച് പഠിച്ച് തിരുത്തുമെന്നും പി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ