ആകാശ് തില്ലങ്കേരിക്ക് സി.പി.എം മറുപടി പറഞ്ഞുകഴിഞ്ഞു, ഫെയ്‌സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ല: എം.വി ജയരാജന്‍

ആകാശ് തില്ലങ്കേരിക്ക് സിപിഎം. മറുപടി പറഞ്ഞുകഴിഞ്ഞെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പാര്‍ട്ടി അണികളോട് മറുപടി നല്‍കാനോ നല്‍കേണ്ടെന്നോ പറഞ്ഞിട്ടില്ല. ഫെയ്‌സ്ബുക്കില്‍ എഴുതുന്നതിനെല്ലാം മറുപടി പറയേണ്ടതില്ലെന്നും എം.വി.ജയരാജന്‍ പറഞ്ഞു.

ആകാശ് തില്ലങ്കേരിക്ക് എതിരായ കേസ് അന്വേഷിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. കണ്ണൂര്‍ മുഴക്കുന്ന് സി.ഐ രജീഷിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഫെയ്സ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി വൈ എഫ് ഐ വനിത നേതാവ് ശ്രീലക്ഷ്മി അനൂപിന്റെ പരാതിയിലാണ് കേസ്.

ആകാശും സൂഹൃത്തുക്കളായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും ഒളിവിലാണ്. ആകാശ് ഉള്‍പ്പെടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മൂന്ന് പേരുടെയും ഫോണുകള്‍ നിശ്ചലമാണെന്നാണ് പൊലീസ് പറയുന്നത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താനുള്ള പരിശോധനയും വിജയിച്ചിട്ടില്ല.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു സ്ത്രീത്വത്തെ അപമാനിച്ചതിന് മുഴക്കുന്ന് പൊലീസ് കേസ് എടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. ഡിവൈഎഫ്ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സി.വിനീഷിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി