സിപിഎം വോട്ടുകള്‍ കിട്ടിയില്ല; തുഷാര്‍ വന്നത് തിരിച്ചടിച്ചു; വിഎന്‍ വാസവന്‍ പ്രചാരണത്തിന് ഇറങ്ങിയില്ല; കോട്ടയത്തെ തോല്‍വിയില്‍ ജോസ് വിഭാഗം

കോട്ടയം നിയമസഭ മണ്ഡലത്തിലുണ്ടായ കനത്ത തിരിച്ചടിയുടെ പ്രാഥമിക വിലയിരുത്തല്‍ പൂര്‍ത്തിയാക്കി കേരള കോണ്‍ഗ്രസ് മാണി വിഭാഗം. കോട്ടയത്തെ സിപിഎം വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും തുഷാര്‍ വെള്ളാപ്പള്ളിയുടെ സ്ഥാനാര്‍ഥിത്വം പാരാജയത്തിനു കാരണമായെന്നുമാണ് കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രാഥമിക നിഗമനം. തുഷാര്‍ എസ്എന്‍ഡിപി വോട്ടുകള്‍ കൂടുതലായി പിടിച്ചു.

ഏറ്റുമാനൂരില്‍ നിയോജക മണ്ഡലത്തില്‍ വോട്ടു കുറയുന്നത് തടയാന്‍ മന്ത്രി വി.എന്‍ വാസവനും കഴിഞ്ഞില്ല. അദേഹം ഏറ്റുമാനൂരില്‍ പ്രചരണത്തിന് ഇറങ്ങിയില്ല. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നതിനാല്‍ പലപ്പോഴും കോട്ടയത്ത് കേന്ദ്രീകരിക്കാന്‍ വാസവനു സാധിച്ചില്ലെന്നും കോട്ടയത്തുണ്ടായിരുന്ന നേതാക്കള്‍ക്ക് വോട്ടു ചോര്‍ച്ച തടയാന്‍ കഴിഞ്ഞില്ലെന്നും കേരള കോണ്‍ഗ്രസ് പറയുന്നു.

ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന തോന്നലും വികാരവും യുഡിഎഫിനു ഗുണമായെന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഇന്ത്യാ മുന്നണി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോസ് കെ. മാണി. നിലവില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും അംഗമില്ലാതിരിക്കുന്നത് കേരള കോണ്‍ഗ്രസിനെ വലച്ചിട്ടുണ്ട്. എല്‍ഡിഎഫില്‍ ഒഴിവ് വരുന്ന രണ്ടു രാജ്യ സഭ സീറ്റുകളില്‍ ഒന്നു വേണമെന്ന കടുംപിടുത്തം പിടിക്കാനും പാര്‍ട്ടിയില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.

Latest Stories

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്, കടുപ്പിച്ച് ഹൈക്കമാൻഡ്; അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു