'മാറി നില്‍ക്കങ്ങോട്ട്', മാധ്യമങ്ങളോട് ആക്രോശിച്ച് സി.പി.ഐ എം ജില്ലാ സെക്രട്ടറിയും

മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം പിന്തുടര്‍ന്ന് സി.പി.ഐ എം എറണാകുളം ജില്ലാ സെക്രട്ടറിയും. സി.പി.എമ്മിന്റെ പാലാരിവട്ടം പ്രതിഷേധ മാര്‍ച്ചിനിടെ പ്രതികരണം ആരാഞ്ഞ ന്യൂസ് 18 മാധ്യമപ്രവര്‍ത്തകയോടാണ് എറണാകുളം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ ദേഷ്യപ്പെട്ടത്.

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ അഴിമതിയില്‍ നടപടിയാവശ്യപ്പെട്ട് സി.പി.ഐ എം നടത്തുന്ന റാലിക്കിടെയാണ് സംഭവം. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനോടും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവിനോടും പ്രതികരണം ആരാഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തക സി. എന്‍ മോഹനന്റെ അടുത്തെത്തി. സമരം എങ്ങനെയാണ് മുമ്പോട്ട് കൊണ്ടുപോവുകയെന്ന് ചോദിച്ചപ്പോള്‍ അതിപ്പോള്‍ പറയാനാകില്ലെന്നും മാറി നില്‍ക്കങ്ങോട്ട് എന്നുമായിരുന്നു സി.പി.ഐ എം നേതാവിന്റെ മറുപടി.

മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ മാധ്യമപ്രവര്‍ത്തകരോട് “കടക്ക് പുറത്ത്” എന്ന് ആക്രോശിച്ചത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍