അട്ടപ്പാടി മധു കൊലക്കേസ് പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി

അട്ടപ്പാടിയിൽ ആദിവാസ് യുവാവ് മധുവിനെ ആൾകൂട്ട വിചാരണ നടത്തി മർദ്ദിച്ച് കൊന്ന കേസിലെ പ്രതി സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി. കേസിലെ മൂന്നാം പ്രതിയായ ഷംസുദ്ദീനെയാണ് മുക്കാലി ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

23-ാം പാർട്ടി കോൺ​ഗ്രസിന്റെ ഭാ​ഗമായി നടക്കുന്ന ബ്രാഞ്ച് സമ്മേളനത്തിൽ ഷംസുദ്ദീനെ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഷംസുദ്ദീനെ മാറ്റാൻ അട്ടപ്പാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രാഞ്ച് കമ്മിറ്റി യോ​ഗം ഇന്ന് തന്നെ ചേർന്ന് സെക്രട്ടറിയെ മാറ്റണമെന്ന് ഏരിയാ സെക്രട്ടറി കമ്മിറ്റിക്ക് നിർദ്ദേശം നൽകി. ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കരുതെന്ന് ഏരിയാ നേതൃത്വം നിർദേശിച്ചെങ്കിലും ഇതു മറികടന്നാണ് പ്രാദേശിക നേതൃത്വം ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്.

2018 ഫെബ്രുവരി 22-നാണ് മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട്  ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മധു മരിക്കുകയായിരുന്നു. മധുവിനെ മർദ്ദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വൻ പ്രതിഷേധമാണ് ഉയർന്നത്.

Latest Stories

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്