സൂര്യയുടെ 'ജയ് ഭീം' ചിത്രത്തിന്റെ പേരില്‍ സിപിഎം നടത്തുന്നത് പി.ആർ മെക്കാനിസം: കെ എസ് ശബരിനാഥന്‍

സൂര്യയുടെ ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ പേരില്‍ സിപിഐ(എം) നടത്തുന്നത്) പി.ആർ മെക്കാനിസമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരിനാഥന്‍. ചന്ദ്രു വക്കില്ലെന്റെ ജീവിതകഥ പറയുന്ന ജയ് ഭീം മികച്ച സിനിമയാണ് എന്നതിൽ സംശയമില്ല എന്നാൽ ഒരു സമാനവിഷയത്തിൽ ആത്മാർത്ഥയുടെ ഒരംശം പോലും ഇല്ലാതെയാണ് മന്ത്രിമാർ അടക്കമുള്ളവർ പ്രവർത്തിക്കുന്നത് എന്ന് ശബരിനാഥന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഇടതുക്ഷം ഭരിക്കുന്ന കേരളത്തിലെ എംജി യൂണിവേഴ്സിറ്റിയിൽ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാർത്ഥിക്ക് ഗവേഷണം പൂർത്തിയാക്കാൻ കഴിയാതെ വരികയും ഈ ഭരണകൂട സംവിധാനത്തിനെതിരെ വിദ്യാർത്ഥിനി അനിശ്ചിത കാല നിരാഹര സമരം നടത്തുകയും ചെയ്യുന്നത് കാണാൻ കണ്ണിനു കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നെ വിശേഷിപ്പിക്കാൻ കഴിയൂ എന്നും ശബരിനാഥന്‍ പറഞ്ഞു.

CPM PR വർക്കും ജയ് ഭീമും ദീപ മോഹനും

CPM പി.ആർ മെക്കാനിസം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഒന്ന് നോക്കു. ഇന്നലെ രാത്രി മുതൽ ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്ന് സൂര്യയുടെ ചിത്രമായ ജയ്ഭീമിനെ കുറിച്ചുള്ള പോസ്റ്റുകളാണ് വരുന്നത്. മന്ത്രിമാരടക്കമുള്ള ആളുകൾ കമ്മ്യൂണിസ്റ്റുകാരനായ സിനിമയിലെ നായകന്റെ കഥ പറഞ്ഞു വാഴ്ത്തു പാട്ടുകൾ നടത്തുകയാണ്. ചന്ദ്രു വക്കില്ലെന്റെ ജീവിതകഥ പറയുന്ന ജയ് ഭീം മികച്ച സിനിമയാണ് എന്നതിൽ സംശയമില്ല എന്നാൽ ഒരു സമാനവിഷയത്തിൽ ആത്മാർത്ഥയുടെ ഒരംശം പോലും ഇല്ലാതെയാണ് മന്ത്രിമാർ അടക്കമുള്ളവർ പ്രവർത്തിക്കുന്നത്.

ഇടതുക്ഷം ഭരിക്കുന്ന കേരളത്തിലെ എംജി യൂണിവേഴ്സിറ്റിയിൽ ജാതി വെറിമൂലം ദളിത് ഗവേഷണ വിദ്യാർത്ഥിക്ക് ഗവേഷണം പൂർത്തിയാക്കാൻ കഴിയാതെ വരികയും ഈ ഭരണകൂട സംവിധാനത്തിനെതിരെ വിദ്യാർത്ഥിനി അനിശ്ചിത കാല നിരാഹര സമരം നടത്തുകയും ചെയ്യുന്നത് കാണാൻ കണ്ണിനു കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നെ വിശേഷിപ്പിക്കാൻ കഴിയൂ. ദളിത് പക്ഷത്തോട്, ദളിത് സമൂഹത്തോട് ആത്മാർത്ഥ ഉണ്ടെങ്കിൽ എം ജി യൂണിവേഴ്‌സിറ്റി വിഷയത്തിൽ ഇടപെട്ട് വിദ്യാർത്ഥിനിക്ക് അനുകൂലമായ തീരുമാനം എടുക്കാൻ തയ്യാറാകണം. അല്ലാതെ സിനിമയുടെ പേരിൽ സാഹിത്യം എഴുതി പെട്രോളിന്റെ വില കേരളത്തിൽ കുറയ്ക്കാതെ ലാഭം കൊയ്യുന്ന നികുതിയൂറ്റിൽ നിന്നും ജനശ്രദ്ധ തിരിച്ചു വിടാമെന്നോ, ഈ സാഹിത്യം കൊണ്ട് സിപിഎമ്മിന്റെ ദളിത് വിരുദ്ധത മൂടി വക്കാമെന്നോ കരുതണ്ട. സിപിഎമ്മിന്റെ ജയ് ഭീം സ്നേഹം വെറും പി ആര് മെക്കാനിസം മാത്രമാണ്.

ജയ് ഭീം എന്ന സിനിമയുടെ അർത്ഥം മനസ്സിലായിട്ടുണ്ട് എങ്കിൽ പോസ്റ്റിട്ട് ലൈക്ക് വാങ്ങിക്കുന്നതിന് പകരം എംജി യൂണിവേഴ്സിറ്റിയിലെ കുട്ടിയുടെ വിഷമം മനസ്സിലാക്കുവാൻ സർക്കാരിന് കഴിയണം. അല്ലാത്തവയെല്ലാം പി ആർ വർക്കുകൾ തന്നെയാണ്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ