അംഗബലം വര്‍ധിപ്പിച്ച് സിപിഐഎം, വന്‍കുതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തല്‍

എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സിപിഐഎമ്മിന് അംഗബലം വര്‍ധിച്ചുവെന്ന് വിലയിരുത്തല്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ സിപിഐഎമ്മിനും വര്‍ഗ- ബഹുജനസംഘടനകള്‍ക്കും ജില്ലയില്‍ വലിയതോതില്‍ അംഗബലം വര്‍ധിച്ചുവെന്ന് ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു.

പുതിയ അംഗങ്ങള്‍ ചേരുന്നതിലൂടെ പാര്‍ട്ടിക്ക് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 6672 പേരാണ് പാര്‍ട്ടിയില്‍ പുതുതായി അംഗത്വം എടുത്തിരിക്കുന്നത്. 179 ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴില്‍ 2757 ബ്രാഞ്ചുകളിലായി 37,502 അംഗങ്ങളാണ് എറണാകുളം ജില്ലയില്‍ മാത്രം സിപിഐഎമ്മിനുള്ളത്. പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 12.34 ശതമാനത്തില്‍ നിന്ന് 13.84 ശതമാനമായാണ് വര്‍ധന. ജനുവരി 16 ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അംഗത്വ വിവരങ്ങള്‍ ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയത്.

യുവാക്കളും പാര്‍ട്ടിയിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. വര്‍ഗ- ബഹുജന സംഘടനകളില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധിനവുണ്ടായിട്ടുണ്ട്. എസ്എഫ്‌ഐയില്‍ 96,897 അംഗങ്ങളും, ജനാധിപത്യ മഹിളാ അസോസിയേഷന് 4,34,778, ഡി വൈ എഫ് ഐയില്‍ 4,64,353, കര്‍ഷക സംഘത്തില്‍ 1,43,389 അംഗങ്ങളുമാണ് നിലവിലുള്ളത്. ഈ സംഘടനയിലെല്ലാം കാര്യമായ അംഗത്വ വര്‍ധന ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ അംഗത്വവര്‍ധനയോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തിലും മികച്ച പ്രകടനമാണ് മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ കാഴ്ചവയ്ക്കാനായതെന്ന് നേതൃത്വം വിലയിരുത്തുന്നു.

Latest Stories

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!