സി.പി.ഐ.എമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇന്ന് തുടക്കം

സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥ ഇന്ന് പര്യടനം ആരംഭിക്കും. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥ വൈകീട്ട് നാലിന് കാസര്‍കോട് കുമ്പളത്ത് നിന്ന് ആരംഭിക്കുകയും മാര്‍ച്ച് 18 ന് തിരുവനന്തപുരത്ത് അവസാനിക്കുകയും ചെയ്യും.. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയാണ് സിപിഐഎം ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിക്കുന്നത്.

ജാഥ മുഖ്യമന്ത്രിയും പിബി അംഗവുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.കേരളത്തിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീര്‍ക്കാനാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്ര.

സംസ്ഥാന സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളെയും വിവിധ പദ്ധതികളെയും കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കലും യാത്രയുടെ ലക്ഷ്യമാവും.ഇന്ധന സെസ് മുതല്‍ ആകാശ് തില്ലങ്കേരി വിവാദമുള്‍പ്പെടെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിവാദത്തിലാക്കിയ സാഹചര്യങ്ങള്‍ മറികടക്കാനും സിപിഐഎം ജാഥയിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ജാഥ ഒരോ മണ്ഡലങ്ങളിലെയും സ്വീകരണ വേദികളില്‍ എത്തുമ്പോഴും പരാമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനാണ് സിപിഐഎം തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവാണ് ജാഥാ മാനേജര്‍. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, കെ ടി ജലീല്‍ എംഎല്‍എ, ജെയ്ക് സി തോമസ് എന്നിവരാണ് ജാഥയിലെ സ്ഥിരം അംഗങ്ങള്‍.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...