'തിരുവനന്തപുരത്തെ ബിജെപി വിജയത്തിൽ സിപിഐഎമ്മിന് പങ്കുണ്ട്, ബിജെപിയും സിപിഐഎമ്മും ചേർന്ന് വോട്ട് കച്ചവടം നടത്തി'; കെ മുരളീധരൻ

തദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ ബിജെപി വിജയത്തിൽ സിപിഐഎമ്മിന് പങ്കുണ്ടെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബിജെപിയും സിപിഐഎമ്മും ചേർന്ന് വോട്ട് കച്ചവടം നടത്തിയെന്ന് പറഞ്ഞ കെ മുരളീധരൻ തനിക്ക് ചുമതല വന്നതിന് ശേഷം പരമാവധി സീറ്റ് വർധന ഉണ്ടായെന്നും പറഞ്ഞു. ശശി തരൂരിന്റെ പരാമർശത്തിനായിരുന്നു കെ മുരളീധരന്റെ മറുപടി.

ബിജെപിക്ക് വട്ടിയൂർക്കാവ് , നേമം എന്നിവിടങ്ങളിൽ വലിയ വോട്ട് വിഹിതം ഉണ്ടായില്ലെന്നും തൃശൂരിൽ നടന്നത് എല്ലാർക്കും അറിയാമെന്നും കെ മുരളീധരൻ പ്രതികരിച്ചു. ഫ്ലാറ്റ് കേന്ദ്രീകരിച്ച് വോട്ട് ശേഖരണം ന‍ടന്നു. ബിഎൽഒ ഉൾപ്പെടെ ബി.ജെ.പിക്കാരായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളി വർഗീയവാദി അല്ലെന്ന എം.വി ഗോവിന്ദന്റെ പരാമർശത്തിലും മുരളീധരൻ‌ പ്രതകരിച്ചു.

ഗോവിന്ദൻ മാഷ് ഇടയ്ക്ക് തമാശ പറയുമെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം. വെള്ളാപ്പള്ളിയെ വന്ദിക്കാനും നിന്ദിക്കാനും ഇല്ലെന്നും അദേഹം പറഞ്ഞു. കാറിൽ കയറ്റിയത് സംബന്ധിച്ച് ഡിബേറ്റ് നടക്കുന്നത് കോൺഗ്രസിലിലല്ല. തർക്കം എവിടെയാണ് എന്ന് അറിയാല്ലോ. അതിന് മറുപടി ബിനോയ് വിശ്വം പറഞ്ഞല്ലോയെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.

Latest Stories

'വെള്ളാപ്പള്ളി നടേശൻ തന്ന മൂന്നു ലക്ഷം രൂപക്ക് കണക്കുണ്ട്, വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്'; ബിനോയ് വിശ്വം

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ

രാമന്തളി കൂട്ടമരണങ്ങൾ: ആശ്രിതാധിപത്യവും പിതൃസതാ രോഗാവസ്ഥയും ചേർന്ന് നിർമ്മിച്ച സാമൂഹിക–മാനസിക ദുരന്തം

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിനും ഷര്‍ജിൽ ഇമാമിനും ജാമ്യമില്ല, പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് സുപ്രീംകോടതി

ശബരിമല സ്വർണ്ണക്കൊള്ള; എസ്ഐടി അന്വേഷണത്തിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി, അന്വേഷണം പൂർത്തിയാക്കാൻ 6 ആഴ്ച കൂടി സമയം നീട്ടി നൽകി

പുനര്‍ജനി ഭവന നിര്‍മാണ പദ്ധതി; വി ഡി സതീശന് പിന്നാലെ മണപ്പാട് ഫൗണ്ടേഷനും സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

'വാഷിങ്ടണിനെ ധിക്കരിക്കുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും'; വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റിന് മുന്നറിയിപ്പ് നൽകി ട്രംപ്

'നേമത്ത് മത്സരിക്കാനില്ല, പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കും'; നിലപാട് വ്യക്തമാക്കി വി ശിവൻകുട്ടി

'ഋതുരാജിനെ ഒഴിവാക്കി മോശം ഫോമിലുള്ള മറ്റൊരുത്തനെയാണ് അവന്മാർ ടീമിൽ എടുത്തിരിക്കുന്നത്': സുബ്രഹ്‌മണ്യം ബദരീനാഥ്

'നന്നായി തല്ലു വാങ്ങുന്ന ആ താരത്തെ എന്തിനാണ് എപ്പോഴും ടീമിൽ എടുക്കുന്നത്': ടീം സിലക്ഷനെതിരെ മുൻ ഇന്ത്യൻ താരം