ബ്രൂവറി പദ്ധതിയ്ക്ക് സിപിഐയുടെ കടുംവെട്ട്; ഭൂമി തരം മാറ്റ അപേക്ഷ തളളി റവന്യൂ വകുപ്പ്

പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയ്ക്ക് സിപിഐയുടെ കടുംവെട്ട്. ബ്രൂവറി പദ്ധതിക്കായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരം മാറ്റ അപേക്ഷ തളളി റവന്യൂ വകുപ്പ്. പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ആണ് അപേക്ഷ തളളിയത്. എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരംമാറ്റാന്‍ ഉള്ള അപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നും ഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണം എന്നും ആര്‍ഡിഒ അറിയിച്ചു.

ബ്രൂവറി പദ്ധതിയ്ക്കായി നാല് ഏക്കറില്‍ നിര്‍മാണം നടത്താന്‍ ഇളവുവേണം എന്നായിരുന്നു ഒയാസിസ് നല്‍കിയ അപേക്ഷയിലുണ്ടായിരുന്നത്. ഭൂവിനിയോഗ നിയമത്തില്‍ ഇതിന് അനുസരിച്ച് ഇളവുവേണം എന്ന ആവശ്യവും ആര്‍ഡിഒ തളി. സ്ഥലം കൃഷി ഭൂമിയാണെന്നും അവിടെ കൃഷി ചെയ്യുന്നുണ്ട് എന്ന് കൃഷി ഓഫീസര്‍ ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ആര്‍ഡിഒ നിര്‍ദ്ദേശിച്ചു.

സിപിഐയ്ക്ക് ബ്രൂവറി പദ്ധതിയില്‍ എതിര്‍പ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ സിപിഐ എതിര്‍പ്പ് പരസ്യമാക്കിയിട്ടില്ല. റവന്യൂ വകുപ്പ് മന്ത്രിയായ കെ രാജന്‍ സിപിഐ നേതാവാണ്. പആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യൂട്ടീവില്‍ സിപിഐ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നവെന്നാണ് വിവരം.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്