പിഎം ശ്രീയിൽ മയപ്പെട്ട് സിപിഐ. ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും. ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ പിഎം ശ്രീയിൽ കീഴടങ്ങാൻ സിപിഎമ്മും സംസ്ഥാന സർക്കാരും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പദ്ധതിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടുമെന്ന് സിപിഎം അറിയിച്ചിരുന്നു.
സിപിഐ ഉപാധി അംഗീകരിച്ച് കേന്ദ്രത്തിന് കത്തയക്കാമെന്ന സമവായം സിപിഐക്ക് മുന്നിൽ സിപിഎം വെച്ചിരുന്നു. കരാറിൽ നിന്നും പൂർണമായും പിന്മാറില്ലെങ്കിലും ധാരണാപത്രം മരവിപ്പിക്കുന്നുവെന്ന് അറിയിച്ച് കേന്ദ്രത്തിന് കത്ത് നല്‍കും. കത്തിന്റെ കരട് എം.എ ബേബി, സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജക്ക് അയച്ചു കൊടുത്തു. കത്ത് സിപിഐ സംസ്ഥാന നേതൃത്വം പരിശോധിക്കുകയാണ്.
ഡി രാജക്ക് എംഎ ബേബി നൽകിയ കത്തിൽ മൂന്ന് നിർദേശങ്ങളുണ്ട്. 1.പി എം ശ്രീ പരിഗണിക്കാൻ ഉപസമിതി രൂപീകരിക്കാം 2. ഉപസമിതി തീരുമാനം വരെ പിഎം ശ്രീ മരവിപ്പിക്കാം 3. കരാർ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കാം