'ഗവർണർ പദവി ഇല്ലാതാക്കും, ജാതി സെൻസസ് നടപ്പാക്കും'; പ്രകടന പത്രിക പുറത്തിറക്കി സിപിഐ

സിഎഎ റദ്ദാക്കുമെന്ന് വ്യക്തമാക്കി സിപിഐ പ്രകടന പത്രിക പുറത്തിറക്കി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തി ദിനം 200 ഉം കുറഞ്ഞ വേതനം 700 ഉം ആക്കുമെന്നും അഗ്നിപഥ് ഒഴിവാക്കുമെന്നും സിപിഐയുടെ പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു. ട്രാൻസ്ജെൻഡേഴ്സിന് ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, പുതിയ വിദ്യാഭ്യാസ നയം റദ്ദാക്കും എന്നിങ്ങനെയാണ് സിപിഐയുടെ പ്രകടനപത്രികയിലെ വാ​ഗ്ദാനങ്ങൾ.

ഓൾഡ് പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്, സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ പാർലമെന്റിൻ്റെ കീഴിൽ ആക്കും, ഗവർണർ പദവി ഇല്ലാതാക്കും, ഡൽഹി, പുതുച്ചേരി, ജമ്മു കാശ്മീർ എന്നിവർക്ക് സംസ്ഥാന പദവി നൽകും, കാശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുകയും തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്യുമെന്നും പത്രികയിൽ പറയുന്നു.

എഫ്സിആർഎ അടക്കമുളളവ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഭേദഗതി ചെയ്യും, ആന്ധ്ര പ്രദേശിന് പ്രത്യേക പദവി നൽകും, ദുരഭിമാന കൊല തടയാൻ നിയമ നിർമ്മാണം നടത്തും, സച്ചാർ കമ്മിറ്റി, രംഗനാഥ മിസ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കും, ജാതി കരാർ നിയമനങ്ങൾ റദ്ദാക്കും, തൊഴിൽ മൗലിക അവകാശമാക്കും, പിന്നാക്ക വിഭാഗങ്ങൾക്ക് സ്വകാര്യ മേഖലയിൽ സംവരണം ഏർപ്പെടുത്തും, ‌നഗര തൊഴിലുറപ്പ് പദ്ധതിക്കായി നിയമ നിർമ്മാണം നടത്തും, മൗലാന ആസാദ് ഫെലോഷിപ്പ് പുനഃസ്ഥാപിക്കും.

ജാതി സെൻസസ് നടപ്പാക്കുമെന്നും പത്രികയിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്വാതന്ത്ര്യം സംരക്ഷിക്കും, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമന രീതി മാറ്റും, നീതി ആയോഗ് റദ്ദാക്കി പ്ലാനിംഗ് കമ്മീഷൻ പുനഃസ്ഥാപിക്കും, വനിതാ സംവരണം വേഗം നടപ്പിലാക്കും, പഞ്ചായത്ത് രാജ് സംവിധാനത്തിൽ 50 ശതമാനം വനിതാ സംവരണം കൊണ്ടുവരും, മെയ് ഒന്ന് ശമ്പളത്തോട് കൂടിയ അവധിയാക്കും, സാമൂഹ്യ ക്ഷേമ പദ്ധതികളിൽ അധാർ ബന്ധിപ്പിക്കുന്നത് ഒഴിവാക്കും, പി എം കെയർ വിവരങ്ങൾ പരസ്യപ്പെടുത്തും തുടങ്ങി നിരവധി പ്രഖ്യാപനങ്ങളാണ് സിപിഐയുടെ പ്രകടന പത്രികയിൽ ഉള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ