ശബരിമല പ്രക്ഷോഭ കാലത്തെ നവോത്ഥാന സമിതി മാതൃകയില്‍ ഭരണഘടനാ സംരക്ഷണ സമിതിയുമായി സി.പി.എം

പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ ഭരണഘടനാ സംരക്ഷണ സമിതി ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതുമായി ബന്ധപ്പെട്ട് സി.പി.എം സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തു. 29-ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടു വെയ്ക്കും എന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു.

ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടേറിയറ്റിലാണ് ഈ ആശയം ഉയര്‍ന്നു വന്നത്. ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം മുഖ്യമന്ത്രി തന്നെ അവതരിപ്പിക്കുകയും കൂടുതല്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുകയും ചെയ്യും. നേരത്തെ ശബരിമല പ്രക്ഷോഭ കാലത്ത് സര്‍ക്കാര്‍ നവ്വോത്ഥാന മൂല്യ സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. ഇതിന് സമാനമായ രീതിയിലായിരിക്കും ഭരണഘടനാ സംരക്ഷണ സമിതിയും എന്നാണ് സൂചന.

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന സി.പി.എം നിലപാടിനോട് യോജിക്കുന്ന കക്ഷികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതായിരിക്കും ഭരണഘടനാ മൂല്യ സംരക്ഷണ സമിതി രൂപവത്കരിക്കുക. വര്‍ഗ്ഗീയ പാര്‍ട്ടികളൊഴികെയുള്ളവരെ ക്ഷണിക്കാനാണ് പാർട്ടിയുടെ തീരുമാനം. ഒരേ നിലപാടിലുള്ളവരെ മുഖ്യമന്ത്രിയുടെ സര്‍വകക്ഷി യോഗത്തിലേക്കും ക്ഷണിക്കും. പൗരത്വ നിയമ ഭേദഗതിക്കെതിരായ മനുഷ്യച്ചങ്ങലയിലേക്ക് വര്‍ഗ്ഗീയ കക്ഷികളൊഴികെയുള്ള പാർട്ടികളെ ക്ഷണിക്കാനും ഇന്നത്തെ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനമായി.

Latest Stories

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ

സിംഗിള്‍ മദര്‍ ആണ്, എനിക്ക് മുന്നിലുള്ള ഏക പോംവഴി കൂടുതല്‍ ശക്തയാകുക എന്നത് മാത്രമാണ്: ഭാമ

വിചാരണയ്ക്കിടെ പീഡന പരാതിയില്‍ മൊഴി മാറ്റി; യുവാവ് ജയിലില്‍ കിടന്ന അത്രയും കാലം പരാതിക്കാരിയ്ക്കും തടവ്

നിരത്തിൽ സ്റ്റാർ ആകാൻ 'ആംബി' വീണ്ടും വരുമോ?

ഇന്ന് നിന്നെ കളിയാക്കി പറഞ്ഞവർ നിനക്കായി സ്തുതിപാടും, അടുത്ത ലോകകപ്പിൽ പ്രമുഖർക്ക് മുമ്പ് അവൻ ഇടം നേടും; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'; അധികാരത്തിലേറിയാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് രാജ്‌നാഥ് സിംഗ്