'ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്‌നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത്, സി.പി.ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ മുന്നണി ശക്തിപ്പെടുമെന്ന ധാരണ സി.പി.ഐ.എമ്മിന് വേണ്ട'

ഇടതുപക്ഷത്തിന് വ്യതിയാനം വരുമ്പോള്‍ സ്‌നേഹപൂര്‍വം തിരുത്താനാണ് ശ്രമിക്കുന്നത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ.എം ദുര്‍ബലപ്പെട്ടാല്‍ എല്‍.ഡി.എഫ് ശക്തിപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. സി.പി.ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ മുന്നണി ശക്തിപ്പെടുമെന്ന ധാരണ സി.പി.എമ്മിന ഉണ്ടാകുകയും ചെയ്യരുതെന്ന അദ്ദേഹം പറഞ്ഞു. സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ എല്ലാ ജനാധിപത്യ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണം. രാജ്യത്ത ബി.ജെ.പി ജനാധിപത്യ സംവിധാനങ്ങള്‍ കയ്യടക്കുകയാണ. മുഖ്യശത്രുവിനെ ചെറുക്കാന്‍ ചെറുത്തുനില്‍പിന്റെ വേദി ഒരുക്കണം. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇടത് ആശയക്കാരെ ഒന്നിപ്പിക്കണം. മതനിരപേക്ഷ ശക്തികളും ജനാധിപത്യ ശക്തികളും ഒരുമിക്കണം. ഇതായിരിക്കും 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുകയെന്നും കാനം പറഞ്ഞു.

രാജ്യം നേരിടുന്ന വെല്ലുവിളിയെ എങ്ങിനെ അഭിമുഖീകരിക്കുന്നുവെന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രധാനം. മൗലികാവകാശങ്ങള്‍ ഇല്ലാതാവുമ്പോള്‍ രാജ്യം ഫാസിഷത്തിലേക്ക് പോകും. അതിനാല്‍ എല്ലാ ജനാധിപത്യ പാര്‍ട്ടികളെയും ഒരുമിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മുന്‍കയ്യെടുക്കണം. 64 ലിലെ പിളര്‍പ്പിന് കാരണമായവര്‍ നിലവിലെ സാഹചര്യത്തെ കണ്ണ് തുറന്ന് കാണണമെന്നും കാനം പറഞ്ഞു.

ചിലര്‍ മുന്നണിയില്‍ ചാടിക്കയറാന്‍ നോക്കുന്നുണ്ട. മുന്നണി വികസിപ്പിക്കാന്‍ വ്യക്തമായ ധാരണയുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ജെ.ഡി.യു എല്‍.ഡി.എഫില്‍ ചേര്‍ന്നതെന്നും കാനം വ്യക്തമാക്കി.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍