സിപിഐ ഇടഞ്ഞു തന്നെ; ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ല

കൊട്ടക്കാമ്പൂർ പട്ടയ വിഷയത്തിലും സിപിഐ ഇടഞ്ഞു തന്നെ. മന്ത്രിതല സമിതിയുടെ സന്ദര്‍ശനം കൊണ്ടൊന്നും ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത് സംരക്ഷിക്കാനാകില്ലെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍.

കുറിഞ്ഞി ഉദ്യാനത്തില്‍ വ്യാജപട്ടയം ഉള്ള വന്‍കിട കയ്യേറ്റക്കാരുണ്ടെന്നും ഇവരെ ഒഴിവാക്കേണ്ടി വരുമെന്നും കെകെ. ശിവരാമന്‍ വ്യക്തമാക്കി. ഭൂപ്രശ്നങ്ങളില്‍ മന്ത്രി എംഎം മണിക്ക് വ്യത്യസ്ത നിലപാടുകളുണ്ട്. അതേസമയം സിപിഐയുടെ നിലപാട് കൂടി പരിഗണിച്ചേ തീരുമാനമെടുക്കാനാകൂ. മന്ത്രിതലസമിതിയുടെ സന്ദര്‍ശനം വിവാദമേഖലയിലെ കര്‍ഷകരെ കുടിയൊഴിപ്പിക്കാനാണെന്ന വ്യാജപ്രചരണം ചിലര്‍ നടത്തുന്നുണ്ടെന്നും കെകെ ശിവരാമന്‍ പറഞ്ഞു. നിയമ നടപടിയിലൂടെയാണ് ജോയ്സ് ജോര്‍ജ്ജ് എംപിയുടെ പട്ടയം റദ്ദാക്കിയത്.

ജോയിസ് ജോര്‍ജ്ജിന് വേണമെങ്കില്‍ അപ്പീല്‍ പോകാം. ഇടുക്കിയിലെ കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. കുറഞ്ഞി ഉദ്യാനമായി വിജ്ഞാപനം ചെയ്ത സ്ഥലത്തെ ഭൂമി പരിശോധനകള്‍ക്ക് മുന്നോടിയായി മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേരും.

Latest Stories

സംസ്ഥാനത്ത് ഇനിയും ചൂട് ഉയരും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗം മുന്നറിയിപ്പും

'ഒടുവില്‍ ഒപ്പിട്ടു', പരിഗണനയില്‍ ഇരുന്ന അഞ്ച് ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍; ഇത് പിണറായി സർക്കാരിന്റെ വിജയം

രാമനും സീതയുമായി രൺബിറും സായ് പല്ലവിയും; ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

T20 World Cup 2024: 'സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കരുത്'; തുറന്നടിച്ച് മുന്‍ താരം

58-ാം വയസിൽ മൂന്നാം ബഹിരാകാശ യാത്രയ്ക്ക് തയാറെടുത്ത് സുനിത വില്യംസ്

ഇസ്രയേലിനെതിരെ ക്യാമ്പസില്‍ ടെന്റ് കെട്ടി പ്രതിഷേധിച്ചു; ഇന്ത്യന്‍ വംശജയെയും പാക്കിസ്ഥാന്‍ സ്വദേശിയെയും അറസ്റ്റ് ചെയ്ത് അമേരിക്ക; ഇരുവരെയും പുറത്താക്കി

കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

സഞ്ജുവും പന്തും എന്റെ പ്രിയ താരങ്ങളാണ്, എന്നാൽ ലോകകപ്പ് ടീമിൽ അവൻ മതി; ആ ചെറുക്കനാണ് അതിന് അർഹത: സൗരവ് ഗാംഗുലി

തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റ് ആവില്ല..; അശ്വന്ത് കോക്കിന്റെ പരിഹാസത്തിന് മറുപടിയുമായി 'തങ്കമണി' ആര്‍ട്ട് ഡയറക്ടര്‍

'കാർ വായുവിലേക്ക് ഉയർന്നത് 20 അടി, ശേഷം മരത്തിന് മുകളിലേക്ക്'; യുഎസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ സ്ത്രീകൾ മരിച്ചു