തൃശൂരില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍

തൃശൂര്‍ പാലപ്പിള്ളിയില്‍ പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച പശു ചത്ത നിലയില്‍. എച്ചിപ്പാറ ചക്കുങ്ങല്‍ അബ്ദുള്ളയുടെ പശുവാണ് ചത്തത്. ഇന്നലെ മുതലാണ് പശു പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത്. നേരത്തെ ഒരു പട്ടിയും പശുവും പേവിഷബാധയെ തുടര്‍ന്ന് ചത്തിരുന്നു.

പൂച്ച കടിച്ചതിന് കുത്തിവെയ്പ്പെടുക്കാന്‍ എത്തിയ യുവതിയെ തെരുവുനായ കടിച്ചു

ആശുപത്രിക്കകത്തും തെരുവുനായ ആക്രമണം. വിഴിഞ്ഞത്ത് ആശുപത്രിക്കകത്ത് വെച്ച് പെണ്‍കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ചപ്പാത്ത് സ്വദേശി അപര്‍ണ (31) യുടെ കാലിലാണ് തെരുവുനായ കടിച്ചത്. പൂച്ച കടിച്ചതിന് കുത്തിവയ്പ്പെടുക്കാന്‍ എത്തിയപ്പോഴാണ് നായ കടിച്ചത്.

ചാലക്കുടിയില്‍ തെരുവ് നായ്കള്‍ ചത്തനിലയില്‍; വിഷം കൊടുത്ത് കൊന്നതെന്ന് സംശയം

തൃശൂര്‍ ചാലക്കുടിയില്‍ തെരുവ് നായ്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് മൂന്ന് നായ്കളുടെ ജഡം കണ്ടെത്തിയത്. ഇവയെ വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയമുണ്ട്. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ