കോവിഡ് രോഗിയായ വയോധികയെ കെട്ടിയിട്ടു, കട്ടിലില്‍ നിന്നും വീണ് ഗുരുതര പരിക്ക്; തൃശൂര്‍ മെഡിക്കല്‍ കോളജിന് എതിരെ പരാതിയുമായി കുടുംബം

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗിയെ കെട്ടിയിട്ടതായി പരാതി. കടങ്ങോട് സ്വദേശിയായ വയോധികയെ കെട്ടിയിട്ടതായി കുടുംബം ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി.  കട്ടിലില്‍ നിന്നും വീണ് ഇവർക്ക് ഗുരുതരമായി പരിക്കേറ്റു.  180ാം തിയതി വയോധികക്കും ഇവരുടെ മകന്‍റെ ഭാര്യക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ കോവിഡ് പോസിറ്റീവാകയും തുടര്‍ന്ന് തൃശൂരിലുള്ള ഒരു സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റുകയുമായിരുന്നു.

പിന്നീട് ഈ വയോധികക്ക് രക്തസമ്മര്‍ദമുണ്ടായപ്പോള്‍ രാത്രി തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍ മകന്‍റെ ഭാര്യയെ ഇവരോടൊപ്പം മാറ്റാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. അവശയായ വയോധികയെ കട്ടിലില്‍ കെട്ടിയിടുകയായിരുന്നു. ഇവിടെ നിന്നും എണീക്കാന്‍ ശ്രമിക്കവേയാണ് വയോധിക തറയിലേക്ക് വീണത്.

ഇവര്‍ക്ക് തലക്കും കണ്ണിനും ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. ഏഴ് തുന്നലുകളുണ്ടെന്നും പല്ലിളകിയതായും, കണ്ണിനടിയിലും മുഖത്തിന്‍റെ പല ഭാഗത്തും രക്തം കട്ട പിടിച്ചതായും ബന്ധുക്കള്‍ ആരോപിക്കുന്നു. കോവിഡ് വാര്‍ഡില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു രോഗിയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങളെടുത്ത് ബന്ധുക്കള്‍ക്ക് അയച്ചു കൊടുത്തത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍