തിരുവനന്തപുരത്ത് അടുത്ത മൂന്ന് ആഴ്ചകളിൽ കോവിഡ് വ്യാപനം തീവ്രമാകാൻ സാദ്ധ്യത; മുന്നറിയിപ്പുമായി ജില്ലാ കളക്ടര്‍

തിരുവനന്തപുത്ത് അടുത്ത മൂന്ന് ആഴ്ചകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനയുണ്ടായേക്കുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കണം എന്ന് ജില്ലാ കളക്ടര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കിയതായും ജില്ലാ കളക്ടര്‍ വിശദീകരിച്ചു.

കൂടുതൽ രോഗവ്യാപന സാദ്ധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങള്‍ സ്വയം മുൻകരുതൽ നടപടികള്‍ സ്വീകരിക്കുകയും ഇതുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ജില്ലയെ 5 സോണുകളായി തിരിച്ചായിരിക്കും നടത്തുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഈ സോണുകളെ കേന്ദ്രീകരികരിച്ചായിരിക്കും നടത്തുക.

പ്രതിദിന രോഗികളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുക, നിലവിൽ രോഗബാധ ഇല്ലാത്ത പ്രദേശങ്ങളിൽ രോഗവ്യാപനം തടയുക, മരണനിരക്ക് കുറയ്ക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും പ്രതിരോധ പ്രവര്‍ത്തനങ്ങളെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷൻ തലത്തിൽ പ്രദേശത്തെ പ്രതിരോധ നടപടികൾ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനങ്ങള്‍ സ്വീകരിക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ