നവജാത ശിശുവിനെ കുഴിച്ച് മൂടിയ സംഭവം: അമ്മയും ആൺസുഹൃത്തും റിമാൻഡിൽ, കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്ത് പൊലീസ്

ആലപ്പുഴയിൽ നവജാത ശിശുവിനെ കുഴിച്ച് മൂടിയ സംഭവത്തിൽ അമ്മയും ആൺസുഹൃത്തും റിമാൻഡിൽ. കസ്റ്റഡിയിലുണ്ടായിരുന്ന മൂന്ന് പേരിൽ അമ്മയെയും ആൺസുഹൃത്ത് തോമസ് ജോസഫിനെയുമാണ് റിമാൻഡ് ചെയ്‌തത്‌. തോമസാണ് കുഞ്ഞിനെ മറവ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം യുവതി പൊലീസ് കാവലിൽ ആശുപത്രിയിൽ തുടരും.

ഇന്നലെയാണ് കുഞ്ഞിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. വണ്ടേപുറം പാട ശേഖരത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം കുഞ്ഞിനെ യുവതി കൊലപ്പെടുത്തിയതാണോ എന്നതിൽ സ്ഥിരീകരണം വന്നിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇതിൽ സ്ഥിരീകരണം ഉണ്ടാകു എന്ന് ആലപ്പുഴ എസ് പി ചൈത്ര തെരേസ അറിയിച്ചിരുന്നു.

ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. പ്രസവം നടന്നത് പുലർച്ചെ 1.30 ന് എന്നാണ് യുവതിയുടെ മൊഴി. പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്. പ്രസവ ശേഷം കാമുകനെ പൂച്ചാക്കലിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി എന്ന് യുവതി പറഞ്ഞു. യുവതി കുട്ടിയെ കൈമാറിയത് മരിച്ച ശേഷമാണെന്നാണ് യുവാവിൻ്റെ മൊഴി. ഫൊറൻസിക് സയൻസ് കോഴ്സ് കഴിഞ്ഞയാളാണ് യുവതി. രാജസ്ഥാനിൽ പഠിക്കുമ്പോഴാണ് യുവാവുമായി യുവതി അടുക്കുന്നത്.

ഈ മാസം എട്ടാം തീയതിയാണ് യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ഏഴാം തീയതിയാണ് ഇവർ കുഞ്ഞിന് ജന്മം നൽകുന്നത്. പിന്നീടാണ് ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചു എന്നാണ് ഇവർ പറഞ്ഞത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി.

യുവതി പറഞ്ഞതിൽ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുഞ്ഞിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. അതേ സമയം കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യം പൊലീസ് സ്ഥിരീകരിക്കുന്നതേയുള്ളൂ.

Latest Stories

തകരാറുകൾ പരിഹരിച്ചു, തിരുവനന്തപുരത്ത് കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം അടുത്തയാഴ്ച മടങ്ങും

എന്റെ ഈ അവസ്ഥയ്ക്ക് കാരണം അയാൾ, മരിച്ചാലെങ്കിലും നീതി കിട്ടുമോ, ആശുപത്രി കിടക്കയിൽ നിന്നും തുറന്നടിച്ച് എലിസബത്ത്

ബോഡി ഷെയിമിങ് കുറ്റകൃത്യമാക്കിയ സംസ്ഥാന സർക്കാരിന്റെ ബിൽ; ഏറ്റെടുത്ത് മലയാളി, സർക്കാർ തീരുമാനം ജനപ്രിയം, മികച്ച പ്രതികരണം

സിനിമ ടിക്കറ്റിലെ കൊളളനിരക്കിന് പണി കൊടുക്കാൻ കർണാടക സർക്കാർ, മൾട്ടിപ്ലക്സിലടക്കം പരമാവധി നിരക്ക് 200 ആക്കും

'ബാബർ കൂട്ടക്കൊല ചെയ്ത ക്രൂരൻ, മുഗൾ ഭരണകാലം ഇരുണ്ട കാലഘട്ടം, ശിവജി രാജാവിൻ്റേത് മഹനീയ കാലം'; ചരിത്രം വെട്ടിത്തിരുത്തി എൻസിഇആർടി

വിരാട് കോഹ്ലിയോടും രോഹിത് ശർമ്മയോടും വിരമിക്കൽ ആവശ്യപ്പെട്ടു? ഒടുവിൽ വിശദീകരണവുമായി ബിസിസിഐ

ദയാധനത്തിൽ അഭിപ്രായ ഭിന്നത, തീരുമാനം എടുക്കാതെ തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചനത്തിൽ ചർച്ചകൾ ഇന്നും തുടരും

IND VS ENG: മോനെ ഗില്ലേ, വെറുതെ അവന്മാരുടെ നെഞ്ചത്തോട്ട് കേറണ്ട കാര്യമുണ്ടായിരുന്നോ? ഇപ്പോൾ കളി തോറ്റപ്പോൾ സമാധാനമായില്ലേ: മുഹമ്മദ് കൈഫ്

IND VS ENG: മോനെ ബുംറെ, എന്നോട് ദേഷ്യം ഒന്നും തോന്നരുത്, ആ ഒരു കാര്യത്തിൽ നീ ആ താരത്തെ കണ്ട് പഠിക്കണം, അതാണ് നിങ്ങൾ തമ്മിലുള്ള വ്യത്യാസം

IND VS ENG: ആ ഒരു മണ്ടത്തരം ജഡേജ കാണിച്ചു, ഇല്ലായിരുന്നെങ്കിൽ നമ്മൾ വിജയിച്ചേനെ: അനിൽ കുംബ്ലെ