തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

തൃശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ ആറാട്ടുപുഴ പട്ടംപളത്ത് ചേരിപറമ്പില്‍ വീട്ടില്‍ ശിവദാസ് (53) ഭാര്യ സുധ (48) എന്നിവരാണ് മരിച്ചത്. പുതുവത്സര ദിനത്തില്‍ രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടത്.

ശിവദാസനെ വീടിന് മുന്‍ വശത്തായി തൂങ്ങിമരിച്ച നിലയിലും, ഭാര്യ സുധയെ വീടിനകത്ത് കിടപ്പ് മുറിയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവദാസനെ തൂങ്ങിമരിച്ചതായി കണ്ടതോടെയാണ് അയല്‍വാസികള്‍ വീടിനകത്ത് പരിശോധിച്ചത്. ഇതോടെയാണ് സുധയുടെ മൃതദേഹം കണ്ടത്.

വിവരം അറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, ചേര്‍പ്പ് ഇന്‍സ്‌പെക്ടര്‍ ഷിബു എന്നിവര്‍ സ്ഥലത്തെത്തി. ഇവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി മേല്‍ നടപടികള്‍ സ്വീകരിച്ചട്ടുണ്ട്. മൃതദേഹം പോസ്റ്റമോര്‍ട്ടം നടത്തിയ ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളു എന്ന് പൊലീസ് പറഞ്ഞു. തെങ്ങ് കയറ്റ തൊഴിലാളിയാണ് മരിച്ച ശിവദാസന്‍.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ