തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ഇന്ന്; എൽഡിഎഫിനും യുഡിഎഫിനും നിർണായകം

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ 10 മണി മുതൽ വിവിധ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക. 28 തദ്ദേശ വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ ശ്രീവരാഹം വാർഡ് ഉൾപ്പെടെ നാല് തദ്ദേശ സ്ഥാപനങ്ങളിലെ നാല് വാർഡുകളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫിനും യുഡിഎഫിനും ഒപ്പം എൻഡിഎയും വാശിയേറിയ പ്രചാരണമാണ് ഉപതിരഞ്ഞെടുപ്പിൽ നടത്തിയത്. ആകെ 87 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. അതിൽ 52 പേർ സ്ത്രീകളാണ്. വോട്ടെടുപ്പിന് 77 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ വാർഡുകൾ

തിരുവനന്തപുരം ജില്ല

തിരുവനന്തപുരം കോർപറേഷൻ – ശ്രീവരാഹം വാ‌ർഡ്
കരുംകുളം ഗ്രാമപഞ്ചായത്ത് – കൊച്ചുപള്ളി വാ‍ർഡ്
പൂവച്ചൽ ഗ്രാമപഞ്ചായത്ത് – പുളിങ്കോട് വാ‍ർഡ്, പാങ്ങോട് ഗ്രാമപഞ്ചായത്ത് – പുലിപ്പാറ വാ‍ർഡ്
കൊല്ലം ജില്ല

കൊട്ടാരക്കര നഗരസഭ – കല്ലുവാതുക്കൽ വാ‍ർഡ്
അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് – അഞ്ചൽ വാ‍ർഡ്
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് – കൊട്ടറ വാ‍ർഡ്
കുലശേഖരപുരം ഗ്രാമപഞ്ചായത്ത് – കൊച്ചുമാംമൂട് വാ‍ർഡ്
ക്ലാപ്പന ഗ്രാമപഞ്ചായത്ത് – പ്രയാർ തെക്ക് ബി വാ‍ർഡ്
ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് – പടിഞ്ഞാറ്റിൻ കര വാ‍ർഡ്

പത്തനംതിട്ട ജില്ല

പത്തനംതിട്ട നഗരസഭ- കുമ്പഴ നോർത്ത് വാ‍ർഡ്
അയിരൂർ ഗ്രാമപഞ്ചായത്ത് – ‌തടിയൂർ വാ‍ർഡ്
പുറമറ്റം ഗ്രാമപഞ്ചായത്ത് – ഗ്യാലക്സി നഗർ വാ‍ർഡ്

ആലപ്പുഴ ജില്ല

കാവാലം ഗ്രാമപഞ്ചായത്ത് – പാലോടം വാ‍ർഡ് മുട്ടാർ ഗ്രാമപഞ്ചായത്ത് – മിത്രക്കരി ഈസ്റ്റ് വാ‍ർഡ്

കോട്ടയം ജില്ല

രാമപുരം ഗ്രാമപഞ്ചായത്ത് – ജി വി സ്കൂൾ വാർഡ്

എറണാകുളം ജില്ല

മൂവാറ്റുപുഴ നഗരസഭ – ഈസ്റ്റ് ഹൈസ്കൂൾ വാർഡ്
അശമന്നൂർ ഗ്രാമപഞ്ചായത്ത് – മേതല തെക്ക് വാ‍ർഡ്
പൈങ്ങോട്ടൂർഗ്രാമപഞ്ചായത്ത് – പനങ്കര വാ‍ർഡ്
പായിപ്ര ഗ്രാമപഞ്ചായത്ത് – നിരപ്പ് വാ‍ർഡ്

തൃശൂർ ജില്ല

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് – മാന്തോപ്പ് വാ‍ർഡ്

പാലക്കാട് ജില്ല

മുണ്ടൂർ ഗ്രാമപഞ്ചായത്ത് – കീഴ്പാടം വാ‍ർഡ്

മലപ്പുറം ജില്ല

കരുളായി ഗ്രാമപഞ്ചായത്ത് – ചക്കിട്ടാമല വാ‍ർഡ്
തിരുനാവായ ഗ്രാമപഞ്ചായത്ത് – എടക്കുളം ഈസ്റ്റ് വാ‍ർഡ്

കോഴിക്കോട് ജില്ല

പുറമേരി ഗ്രാമപഞ്ചായത്ത് -കുഞ്ഞല്ലൂർ വാ‍ർഡ്

കണ്ണൂർ ജില്ല

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് – താഴെ ചമ്പാട് വാ‍ർഡ്

കാസർകോട് ജില്ല

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് – അയറോട്ട് വാ‍ർഡ്

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്