കൊറോണാ വ്യാപനം നമ്മുടെ പരിധിയിൽ അല്ല, എന്നാൽ പ്രതിദിന ടെസ്റ്റുകൾ ആണ്: സർക്കാരിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

സംസ്ഥാനത്ത് പ്രതിദിന കോവിഡ് ടെസ്റ്റുകൾ കുറച്ചുകൊണ്ടുവരുന്നതിൽ സർക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. നമ്മുടെ പരിധിയിലുള്ള കാര്യങ്ങൾ മാത്രമേ നമുക്ക് നിയന്ത്രിക്കാൻ കഴിയൂ. കൊറോണാ വ്യാപനം നമ്മുടെ പരിധിയിൽ അല്ല. എന്നാൽ പ്രതിദിന ടെസ്റ്റുകൾ നമ്മുടെ പരിധിയിലാണ്. അത് നമുക്ക് നിയന്ത്രിക്കാൻ കഴിയും എന്ന് ശ്രീജിത്ത് പണിക്കർ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. സെപ്റ്റംബർ എട്ടുമുതൽ പതിമൂന്ന് വരെ സംസ്ഥാനത്ത് നടത്തിയ കോവിഡ് ടെസ്റ്റുകളുടെ കണക്കും ശ്രീജിത്ത് തന്റെ പോസ്റ്റിനോടൊപ്പം നൽകിയിട്ടുണ്ട്.

ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നമ്മുടെ പരിധിയിലുള്ള കാര്യങ്ങൾ മാത്രമേ നമുക്ക് നിയന്ത്രിക്കാൻ കഴിയൂ. കൊറോണാ വ്യാപനം നമ്മുടെ പരിധിയിൽ അല്ല. എന്നാൽ പ്രതിദിന ടെസ്റ്റുകൾ നമ്മുടെ പരിധിയിലാണ്. അത് നമുക്ക് നിയന്ത്രിക്കാൻ കഴിയും.

8-Sep: 1,71,295 ടെസ്റ്റുകൾ
9-Sep: 1,56,957 ടെസ്റ്റുകൾ
10-Sep: 1,51,317 ടെസ്റ്റുകൾ
11-Sep: 1,34,861 ടെസ്റ്റുകൾ
12-Sep: 1,15,575 ടെസ്റ്റുകൾ
13-Sep: 91,885 ടെസ്റ്റുകൾ

അതേസമയം സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,005 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 129 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,779 ആയി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ