തൃപ്പൂണിത്തറയില്‍ കൂട്ടത്തല്ല്; ഫ്‌ളാറ്റ് നിര്‍മ്മാണം നിര്‍ത്തി

തൃപ്പൂണിത്തറയില്‍ തൊഴിലാളി യൂണിയനുകള്‍ തമ്മിലുള്ള കൂട്ടത്തല്ലിനെ തുടര്‍ന്ന് ഫ്‌ളാറ്റ് നിര്‍മ്മാണം നിര്‍ത്തി വച്ചു. തൃപ്പൂണിത്തറ കണ്ണന്‍കുളങ്ങരയിലാണ് ഫ്‌ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് യൂണിയനുകളില്‍ തര്‍ക്കം ഉണ്ടായത്.

ബിഎംഎസിനെ നിര്‍മ്മാണ ജോലികളില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന നിലപാട് സിഐടിയും ഐഎന്‍ടിയുസിയും എടുത്തതോടെയാണ് സംഘര്‍ഷം ഉണ്ടായത്. രണ്ടു ദിവസമായി തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പൊലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച അടക്കം നടന്നിരുന്നു. എന്നാല്‍ ചര്‍ച്ച ഒത്തു തീര്‍പ്പായില്ല. സിഐടിയും ഐഎന്‍ടിയുസിയും ജോലിക്കെത്തിയതിന് പിന്നാലെ ബിഎംഎസ്സിന്റെ തൊഴിലാളികള്‍ മുദ്രാവാക്യവുമായി സ്ഥലത്ത് എത്തുകയായിരുന്നു.

ബിഎംഎസ് പ്രവര്‍ത്തകരെ ജോലിക്ക് കയറ്റില്ലെന്ന നിലപാടാണ് സിഐടിയും ഐഎന്‍ടിയുസിയും സ്വീകരിച്ചത്. തുടര്‍ന്ന് ഗേറ്റ് പൂട്ടുകയായിരുന്നു. ന്നൊല്‍ ഐഎന്‍ടിയുസിയുടെ തൊഴിലളികളെ അകത്തേക്ക് കയറ്റുന്നതിനിടെ ബിഎംഎസിന്റെ തൊഴിലാളികളും കയറുകയായിരുന്നു.

ഇതാണ് കൂട്ടത്തല്ലിലേക്ക് കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് തൃപ്പൂണിത്തറയില്‍ നിന്നുള്ള വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.

Latest Stories

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും