വധഗൂഢാലോചന കേസ്; അനൂപിനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്, തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കൈമാറും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നറിയിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.

ഐടി വിദഗ്ധന്‍ സായ് ശങ്കറിന്റെ മൊഴിയും നാളെ രേഖപ്പെടുത്തിയേക്കും. നാളെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ആലുവ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. ദിലീപിന്റെ ഫോണില്‍ നിന്നും കേസുമായി നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് ഇയാളാണെന്ന് സംഘം കണ്ടെത്തിയിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് നാളെ കോടതിക്ക് കൈമാറും. തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം അവസാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ സംഘം കൂടുതല്‍ സമയം വേണമെന്നും കോടതിയെ അറിയിക്കും. കേസില്‍ ഇനി മൊഴി രേഖപ്പെടുത്തേണ്ടവരുടെ പട്ടികയും അന്വേഷണം സംഘം സമര്‍പ്പിക്കും.

Latest Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് അടക്കം പ്രതികൾക്ക് നോട്ടീസ്

'യുദ്ധം എപ്പോൾ അവസാനിപ്പിക്കണമെന്ന് ഞങ്ങൾ തീരുമാനിക്കും'; യുഎസിന് മറുപടിയുമായി ഇറാൻ

വിവാദം ഒത്തുതീർപ്പിലേക്ക്; ​ഗണേഷ്കുമാർ ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പരാതിയില്ലെന്ന് ബിന്ദു മേനോൻ

'അമ്പട കേമാ സഞ്ജു കുട്ടാ'; ഐസിസിയുടെ 2026 ടി-20 ലോകകപ്പിലെ ടീം ഓഫ് ദി ടൂർണമെന്റിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ; ടീമിൽ 4 ഇന്ത്യൻ താരങ്ങൾ

പ്രതിസന്ധി ഘട്ടത്തിലും ഈ വിജയത്തിലും കൂടെ നിന്ന ചാരുവിനു നന്ദി: സഞ്ജു സാംസൺ

കോഹ്ലിയുടെയും രോഹിതിന്റെയും ഒരു മിക്സ് ആണ് സഞ്ജു, ഒരേ സമയം നിലയുറപ്പിക്കുകയും ആക്രമിക്കുകയും ചെയ്യും: അനിൽ കുംബ്ലെ

അഭിഷേകിനോട് ആക്രമിച്ച് കളിക്കുക എന്ന നിർദേശം മാത്രമാണ് ഞങ്ങൾ കൊടുത്തത്, അവൻ ആ ജോലി നന്നായി ചെയ്തു: ഗൗതം ഗംഭീർ

'മലയാളി ഫ്രം ഇന്ത്യ', സഞ്ജു സാംസണെ ആദരിക്കാൻ സംസ്ഥാന സർക്കാർ; ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത്

മനസിന് വിഷമമോ പ്രയാസമോ ഉണ്ടായിട്ടുണ്ടെങ്കില്‍ മമ്മൂട്ടിയോട് ക്ഷമ ചോദിക്കുന്നു: മുഖ്യമന്ത്രി

ഈ ട്രോഫി ഞാൻ ദ്രാവിഡിനും ലക്ഷ്മണിനും സമർപ്പിക്കുന്നു: ഗൗതം ഗംഭീർ