ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കോൺഗ്രസ്കാർക്ക് ഇപ്പോൾ എന്നോട് : എം.എം. മണി

കോൺ​ഗ്രസുകാർക്ക് ഇപ്പോൾ തന്നോട് സ്നേഹമാണെന്ന പരിഹാസവുമായി സിപിഎം നേതാവ് എംഎം മണി. ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹമാണ് കാണുന്നതെന്നും ഇടുക്കി ജില്ലയിലെ പൊതുശല്യത്തെ ജില്ലയിൽ നിന്നും ഒഴിവാക്കി എന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി നിയമസഭയിൽ പ്രസംഗിച്ചതെന്നും മണി ഫേസ്ബുക്കിൽ കുറിച്ചു.

ഉടുമ്പൻചോല മണ്ഡലം കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നാണ് എന്ന് കോൺഗ്രസ് സമ്മതിച്ചത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വികസനം എൽഡിഎഫിന് വോട്ടായി മാറണം.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

കോൺഗ്രസ്കാർക്ക് എന്നോട് ഇപ്പോൾ പെരുത്ത സ്നേഹമാണ്. എന്നെ ജയിലിൽ അടച്ചപ്പോഴും 9 മാസം ജില്ലയിൽ പ്രവേശനം നിഷേധിച്ചപ്പോഴും കാണാത്ത സ്നേഹം. ഇടുക്കി ജില്ലയിലെ പൊതുശല്യത്തെ ജില്ലയിൽ നിന്നും ഒഴിവാക്കി എന്നാണ് അന്നത്തെ ആഭ്യന്തര മന്ത്രി നിയമസഭയിൽ പ്രസംഗിച്ചത് തന്നെ. ഉടുമ്പൻചോല മണ്ഡലം കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം കൈവരിച്ച മണ്ഡലങ്ങളിൽ ഒന്നാണ് എന്ന് കോൺഗ്രസ് സമ്മതിച്ചത് തന്നെ വലിയ കാര്യം. (അല്ലെങ്കിലും വസ്തുതകളുടെ നേർക്കാഴ്ചകളെ നിഷേധിക്കാനാവില്ലല്ലോ). ഇവിടെ നടത്തിയ വികസനങ്ങൾ വ്യക്തിപരമായി അല്ല എടുക്കേണ്ടത്. LDF നിർദ്ദേശിച്ച വികസന സ്വപ്നങ്ങളാണ് നമ്മൾ ഇവിടെ നടപ്പിലാക്കിയത്. LDF വികസനം LDF ന് വോട്ടായി മാറണം. ജയചന്ദ്രനെ നിർത്തിയത് മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനായി തന്നെയാണ്.

നിങ്ങൾ 2021 ൽ എനിക്ക് നൽകിയ 38 ,305 ൽ അധികം ഭൂരിപക്ഷം ജയചന്ദ്രന് നൽകണം. 193 ബൂത്തിൽ 192 ബുത്തിൽ എനിക്ക് നിങ്ങൾ ലീഡ് നൽകി അനുഗ്രഹിച്ചു. ഇത്തവണ 193 ബുത്തിലും ലീഡ് നൽകി ജയചന്ദ്രനെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിച്ച് നമ്മുടെ മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ സഹായം എല്ലാവരിൽ നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. വികസനം തുടരണം. സഖാവ് K K ജയചന്ദ്രൻ ജയിക്കണം.

Latest Stories

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്