എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകള്‍ മുഴുവനായും കോൺഗ്രസ്സ് തൂത്തുവാരും: വി ഡി സതീശൻ

അഞ്ച് ജില്ലകളിലെ 43 സീറ്റുകള്‍ കോൺഗ്രസ് തൂത്തുവാരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകള്‍ തൂത്തുവാരുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ ജില്ലകളിൽ ടാർഗറ്റ് ചെയ്താണ് പ്രവർത്തനങ്ങൾ ചെയ്തതെന്ന് വി ഡി സതീശൻ.

‘പ്രവാസി വോട്ടര്‍മാര്‍ക്ക് എത്താന്‍ സാധിച്ചില്ല. അല്ലായിരുന്നെങ്കില്‍ ഇതിലും കൂടുതല്‍ പോളിങ് ശതമാനം കൂടിയേനെ. പോളിങ് ശതമാനം കൂടിയതില്‍ നമ്മളും നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ 35 വര്‍ഷത്തിനിടയില്‍ കണ്ട യുഡിഎഫിന്റെ പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണിത്. ഇതുപോലെ ആവേശകരമായ പ്രവര്‍ത്തനം ആദ്യമായാണ് കാണുന്നത്. തുടക്കം മുതല്‍ തന്നെ വിജയപ്രതീക്ഷയുണ്ട്. 2005 മുതല്‍ നമ്മുടെ കൂടെയില്ലാതിരുന്ന നിരവധി വിഭാഗങ്ങള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്’, വി ഡി സതീശന്‍ പറഞ്ഞു.

‘തെരഞ്ഞെടുപ്പ് പ്രവര്‍ത്തനരീതിയില്‍ ചിട്ടയുണ്ടായിരുന്നു. ഏത് കേഡര്‍ പാര്‍ട്ടിയെ പോലും തോല്‍പ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സംഘടനാമികവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും യുഡിഎഫിന് ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണിത്’ വി ഡി സതീശൻ കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ