നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്; 50% സീറ്റ് യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് വി ഡി സതീശൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ തലമുറ മാറ്റത്തിന് കോൺഗ്രസ്. 50 ശതമാനം സീറ്റുകൾ യുവാക്കൾക്കും വനിതകൾക്കും നൽകുമെന്ന് ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വി ഡി സതീശൻ പറഞ്ഞു. ഫെബ്രുവരിയോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് ആലോചന. അടുത്തമാസം ചേരുന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെ സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കാനാണ് തീരുമാനം.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന കേരള യാത്രയുടെ സമാപനത്തോടനുബന്ധിച്ച് സ്ഥാനാർത്ഥികളുടെ ആദ്യപട്ടിക പ്രഖ്യാപിക്കാനാണ് ആലോചന. ഫെബ്രുവരി ആദ്യവാരം ആരംഭിക്കുന്ന കേരള യാത്രയ്ക്ക് പിന്നാലെ ജനാഭിപ്രായം സ്വരൂപിച്ച് പ്രകടനപത്രിക പുറത്തിറക്കും. ഓരോ മണ്ഡലവും പ്രത്യേകം പഠിക്കും. മണ്ഡലങ്ങളെ മൂന്ന് ഘട്ടങ്ങളായി തിരിച്ച് വിജയ സാധ്യതയും മെറിറ്റും പരിഗണിച്ച് സ്ഥാനാർത്ഥിയെ നിർണയിക്കും.

മിഷൻ 2026 പ്രവർത്തനങ്ങൾ മുൻകൂട്ടി ആരംഭിക്കാനാണ് നീക്കം. വലിയ മാറ്റങ്ങൾ ആവശ്യം വരുന്നില്ലാത്തതിനാൽ ഇത് സുഗമമായ പ്രക്രിയ ആയിരിക്കും. സിപിഐഎമ്മിൽനിന്ന് വ്യത്യസ്തമായി, കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ട്, സതീശൻ പറഞ്ഞു.സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾകൊണ്ട് കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുൻപ് കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവർ സമ്മർദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോൾ അത് എൽഡിഎഫിന് ഗുണകരമാകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തിലേക്ക് ഇത്തവണ പോകില്ലെന്നും സതീശൻ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Latest Stories

'എന്തിന് പരാതിയുമായി മുന്നോട്ട് പോകണം, കുഞ്ഞുമുഹമ്മദിന് പ്രായവും ആരോഗ്യപ്രശ്നങ്ങളുമുണ്ട്'; ലൈംഗിക അതിക്രമ പരാതിയിൽ ഇടനിലക്കാരുടെ സമ്മർദ്ദമെന്ന് അതിജീവിത

പ്രാർത്ഥനകൾ വിഫലം; ചിറ്റൂരിൽ കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

ഇനി സഞ്ജുവിന്റെ കാലം, താരത്തിന് വമ്പൻ സർപ്രൈസുമായി ചെന്നൈ സൂപ്പർ കിങ്‌സ്; സംഭവം ഇങ്ങനെ

'ലോകകപ്പിൽ സഞ്ജു തന്നെ ഓപ്പൺ ചെയ്യണം, ഇല്ലെങ്കിൽ അത് ദോഷം ചെയ്യും': റോബിൻ ഉത്തപ്പ

എം എസ് മണി തന്നെ ഡി മണിയെന്ന് എസ്‌ഐടി; ഡിണ്ടിഗല്ലില്‍ വന്‍ ബന്ധങ്ങളുള്ള ദുരൂഹത നിറഞ്ഞ വ്യക്തിയാണ് ഇയാള്‍; തനിക്ക് ആരേയും അറിയില്ലെന്ന മണിയുടെ പറച്ചിലിന് പിന്നാലെ സ്ഥിരീകരണവുമായി പ്രത്യേക അന്വേഷണ സംഘം

'ഞാനൊരു സാധാരണക്കാരൻ, പോറ്റിയേയോ ശ്രീകൃഷ്ണനെയോ ആരേയും അറിയില്ല..എന്നെ വേട്ടയാടരുത്'; സ്വർണക്കൊള്ള കേസിൽ ഡി മണി

എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍; വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ചുമതല, ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍

'ചിത്രം പോസ്റ്റ് ചെയ്തത് തന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍, ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി'; എന്‍ സുബ്രഹ്‌മണ്യന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്

'ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതി, കടകംപള്ളിയും പോറ്റിയുമായുള്ള പുതിയ ചിത്രത്തിൽ മുഖ്യമന്ത്രി മറുപടി പറയണം'; സുബ്രഹ്മണ്യന്റെ അറസ്റ്റിൽ കെ സി വേണു​ഗോപാൽ

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ദത്തുഗ്രാമത്തില്‍ ഭരണം പിടിച്ചു യുഡിഎഫ്; അവിണിശ്ശേരിയില്‍ ബിജെപിയ്ക്ക് അധികാരം നഷ്ടമായത് 10 വര്‍ഷത്തിന് ശേഷം