മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതപ്പിക്കണം; സ്ഥാനാര്‍ഥാര്‍ത്ഥി ആരായാലും അംഗീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥാര്‍ത്ഥി ആരായാലും അംഗീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമെന്നത് മാധ്യമ സൃഷ്ടിയാണ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കായി കാതോര്‍ത്തിരിക്കുകയാണ് നിലമ്പൂര്‍. തിരഞ്ഞെടുപ്പിന് മണ്ണും മനസും ഒരുക്കി കാത്തിരിക്കുകയാണ് യുഡിഎഫെന്ന് ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം പിവി അന്‍വറുമായി ചര്‍ച്ച തുടരുകയാണ്. സ്ഥാനാര്‍ഥി ആരായാലും അംഗീകരിക്കും. സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം മാധ്യമ സൃഷ്ടിയാണ്. മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതപ്പിക്കാന്‍ മറക്കരുതെന്ന് പറഞ്ഞ ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് താനെന്നും ഷൗക്കത്ത് പറഞ്ഞു.

മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതപ്പിക്കണമെന്നതാണ് തന്റെയും ആഗ്രഹമെന്നും ഷൗക്കത്ത് വ്യക്തമാക്കി. നേരത്തെ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച് ആര്യാടന്‍ ഷൗക്കത്തിനെതിരെ പിവി അന്‍വര്‍ നിലപാടെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ്ക്കാണ് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ