'അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല, ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെപിസിസി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാം'; കെ കെ ശൈലജ

അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ലെന്ന് കെ കെ ശൈലജ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി പൊലീസിന് കൈമാറിയത് കെപിസിസി പ്രസിഡൻ്റ് തന്നെയാണെന്ന് പറഞ്ഞ കെ കെ ശൈലജ ക്രിമിനലുകളെ പിന്താങ്ങിയാൽ വോട്ട് കിട്ടുമെന്ന് കെ പി സി സി പ്രസിഡൻ്റ് പ്രതീക്ഷിച്ചിരിക്കാമെന്ന് അവര്‍ പറഞ്ഞുവെന്നും കൂട്ടിച്ചേർത്തു.

അൽപ്പം മനസാക്ഷിയുള്ളവർ ഈ ക്രിമിനലിസത്തെ പിന്താങ്ങില്ല. അതിജീവിതകളുടെ മാനത്തിന് കോൺഗ്രസ് വില കൽപ്പിക്കുന്നില്ല. കേരള ജനത അതിക്രമണങ്ങൾക്ക് എതിരാണ്. മുഖ്യമന്ത്രി പറഞ്ഞത് ശരി ആണ്. ഭീകര അതിക്രമം ആണ് ആ പെൺ കുട്ടികൾക്കു നേരിട്ടത്. അതിനാലാണ് മുഖ്യമന്ത്രി സ്ത്രീ ലാംബടൻമാർക്ക് എതിരെ ശക്തമായി പറഞ്ഞത്. ക്രൂര പീഡനമാണ് രാഹുൽ നടത്തിയത് എന്നും കെ കെ ശൈലജ പറഞ്ഞു.

ഇരകൾ ഭീഷണിയിലാണെന്നും കെ കെ ശൈലജ പറഞ്ഞു. പരാതി പറയാതിരിക്കാൻ ഭീഷണി പെടുത്തുന്നുണ്ട്. പൊലീസ് ഗൗരവത്തിൽ ഇടപെടണം. അവർക്ക് പരാതി ഭയമില്ലാതെ പറയാൻ അവസരം ഉണ്ടാകണം. ഇരകൾക്ക് എതിരെ ഉപയോഗിക്കാൻ രാഹുലിന്റെകയ്യിൽ എന്തെങ്കിലും ഉണ്ടെങ്കിൽ പൊലീസ് ഗൗരവത്തിൽ എടുക്കണം. ദിലീപിനെ അനുകൂലിച്ച യുഡിഫ് കൺവീനറുടെ നിലപാട്, കോൺഗ്രസ്‌ നിലപാട്. കേസ് അവസാനിച്ചില്ല. അത് തുടരും. അതിജീവിതക്ക് പൂർണ്ണമായും നീതി കിട്ടണമെന്നും കെ കെ ശൈലജ പറഞ്ഞു.

Latest Stories

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു

'2010ന് ശേഷം ചരിത്രത്തിൽ ആദ്യം, എങ്ങും യുഡിഎഫ് തരംഗം'; തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോൾ എല്ലാ മേഖലയിലും യുഡിഎഫ് മുന്നിൽ

കൊച്ചിക്ക് യുഡിഎഫ് തരംഗം; കൊച്ചി കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ചു; ദീപ്തി മേരി വര്‍ഗീസ് അടക്കം പ്രമുഖ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ആധികാരിക ജയം

'യുഡിഎഫ് തികഞ്ഞ സന്തോഷത്തിൽ, കേരളം ഞങ്ങൾക്കൊപ്പം'; എൽഡിഎഫിന്റെ കള്ള പ്രചാരണം ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ, ബലാത്സംഗ കേസിലെ കൂട്ടുപ്രതി; ഫെനി നൈനാന് അടൂർ നഗരസഭയിൽ‌ തോൽവി

തൃശൂര്‍ യുഡിഎഫ് എടുത്തു; 10 വര്‍ഷത്തിന് ശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചു; ലീഡ് നില കേവല ഭൂരിപക്ഷത്തില്‍

അഭിമാനകരമായ വിജയം, സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്; മുട്ടട വാര്‍ഡിൽ യുഡിഎഫ് ജയം 25 വര്‍ഷങ്ങള്‍ക്ക് ശേഷം

മുട്ടടയില്‍ സിപിഎമ്മിനെ മുട്ടുകുത്തിച്ച് വൈഷ്ണ സുരേഷ്; നിയമ പോരാട്ടത്തിലൂടെ വോട്ടര്‍പട്ടികയില്‍ തിരിച്ചെത്തി ഇടത് കോട്ടയില്‍ അട്ടിമറി ജയം

വെള്ളാപ്പള്ളി നടേശന്റെ വാർഡിൽ യുഡിഎഫിന് ജയം

തിരുവനന്തപുരത്ത് ആദ്യ ഘട്ടത്തില്‍ എന്‍ഡിഎ കുതിച്ചുചാട്ടം; എല്‍ഡിഎഫ്- എന്‍ഡിഎ ഇഞ്ചോടിഞ്ച് പോര്, യുഡിഎഫ് മൂന്നാമത്