വ്യാജമായി പേര് ചേര്‍ത്തു, കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷന്‍ കാര്‍ഡ് റദ്ദാക്കി

കോണ്‍ഗ്രസ് ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് റദ്ദാക്കി. കാര്‍ഡില്‍ പേരുചേര്‍ത്തത് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണെന്ന കാര്‍ഡുടമയുടെ മക്കളുടെയും ഭര്‍ത്താവിന്റെയും പരാതിയിലാണ് നടപടി. കാര്‍ഡുടമയുടെ ഭര്‍തൃസഹോദരിയുടെ മകള്‍ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേരു ചേര്‍ത്തതെന്നും, എന്നാല്‍ കാര്‍ഡുടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയില്‍ പറയുന്നു. അടൂര്‍ താലൂക്ക് സപ്ലൈ ഓഫിസറാണ് കാര്‍ഡ് റദ്ദാക്കിയത്.

കാര്‍ഡുടമയുടെ ഭര്‍തൃസഹോദരിയുടെ മകള്‍ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേര് കാര്‍ഡില്‍ ചേര്‍ത്തതെന്നും എന്നാല്‍ കാര്‍ഡുടമയ്ക്ക് ഭര്‍തൃസഹോദരിയോ മകളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് അടൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കാര്‍ഡ് റദ്ദാക്കിയത്. കാര്‍ഡ് ഉടമ 2024 സെപ്റ്റംബര്‍ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. കാര്‍ഡ് റദ്ദാക്കിയത് ശ്രീനാദേവിയുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. തുവയൂര്‍ സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെയുള്ള നടപടി.

സംസ്ഥാനതലത്തില്‍ സിപിഐയുടെയും എഐവൈഫിന്റെയും യുവനേതാവായിരുന്ന ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ തവണ പള്ളിക്കല്‍ ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായിരുന്നു. സിപിഐ നേതൃത്വവുമായുണ്ടായ വിഷയങ്ങളെത്തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ശ്രീനാദേവി കുഞ്ഞമ്മ പാര്‍ട്ടി വിട്ടത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവെച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശ്രീനാദേവി പള്ളിക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ജയിക്കുകയായിരുന്നു.

റേഷന്‍ കാര്‍ഡ് റദ്ദാക്കിയ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. നിലവില്‍ ഈ വിലാസത്തില്‍ ഉള്ള വസ്തുവില്‍ തനിക്കും അവകാശമുണ്ടെന്നും മുന്‍പ് സിപിഐ നേതാവായി ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിച്ചപ്പോഴും ഇതേ വിലാസത്തിലായിരുന്നു റേഷന്‍ കാര്‍ഡെന്നും ശ്രീനാദേവി വ്യക്തമാക്കി. അന്ന് ആര്‍ക്കും പ്രശ്‌നമില്ലായിരുന്നെന്നും സപ്ലൈ ഓഫീസര്‍ സിപിഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇപ്പോള്‍ നടപടിയെടുത്തതെന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.

ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്നു പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേള്‍ക്കണമെന്ന് പറഞ്ഞ ശ്രീനാദേവി കുഞ്ഞമ്മ അതിജീവിതയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസിനുള്ളിലും വിമര്‍ശനം നേരിടേണ്ടിവന്നു. രാഹുലിനെതിരെ ഉയര്‍ന്ന പരാതികളില്‍ പലയിടത്തും സംശയമുണ്ട്. രാഹുലിനൊപ്പം താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. നേരത്തേ സിപിഐയിലായിരിക്കെ രാഹുലിനെതിരേ ആരോപണമുയര്‍ന്നഘട്ടത്തിലും ശ്രീനാദേവി കുഞ്ഞമ്മ വിവാദമായ പ്രതികരണം നടത്തിയിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ