'ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് നടത്തുന്ന കസേര കളി അപഹാസ്യം'; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പരിഹാസ പോസ്റ്റുമായി കെ കെ ശൈലജ

കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നതിൽ പരിഹാസ പോസ്റ്റുമായി കെ കെ ശൈലജ. മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായതെന്ന് പറഞ്ഞ കെ കെ ശൈലജ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന കസേര കളി അപഹാസ്യമാണെന്ന് ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇത്ര വലിയ തർക്കമാണെങ്കിൽ ഭാവിയിൽ ഗവൺമെന്റിന് ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ കഴിയുമോ എന്നും കെ കെ ശൈലജ ചോദിച്ചു.

എൽഡിഎഫിന്റെ പരാജയ കാരണങ്ങൾ വിലയിരുത്തി ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവ
വികാസങ്ങൾ ശരിയായി ചർച്ച ചെയ്തും ഞങ്ങൾ മുന്നോട്ടു പോകുമെന്നും കെ കെ ശൈലജ കുറിച്ചു. എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന കസേര കളി തികച്ചും അപഹാസ്യമാണ്. എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ലെങ്കിൽ കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങുമെന്നും കെ കെ ശൈലജ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

മികച്ച ജനവിധിയാണ് യുഡിഎഫിന് കേരളത്തിലുണ്ടായത്.
എൽഡിഎഫ് ൻ്റെപരാജയ
കാരണങ്ങൾ വിലയിരുത്തി
ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടും രാഷ്ട്രീയ സംഭവ
വികാസങ്ങൾ ശരിയായി ചർച്ച
ചെയ്തും ഞങ്ങൾ മുന്നോട്ടു
പോകും.
എന്നാൽ ജനവിധിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ്സ് നടത്തുന്ന
കസേര കളി തികച്ചും അപഹാസ്യമാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക്
ഇത്ര വലിയ തർക്കമാണെങ്കിൽ
ഭാവിയിൽ ഗവണ്മെണ്ടിന്
ഏതെങ്കിലുമൊരു വിഷയത്തിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ
കഴിയുമോ?
എത്രയും പെട്ടന്ന് ഈ അനിശ്ചിതത്വം മാറ്റി ഗവഃ രൂപീകരിക്കാൻ കോൺ.
തയ്യാറായില്ലെങ്കിൽ കേരളം
കടുത്ത അരാജകത്വത്തിലേക്ക്
നീങ്ങും.

Latest Stories

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ക്ലൈമാക്സിലേക്ക്, മുഖ്യമന്ത്രിയെ ഉടൻ അറിയാം; മല്ലികാർജ്ജുൻ ഖർഗെയുടെ വീട്ടിൽ ചർച്ച പുരോഗമിക്കുന്നു

തമിഴ്നാട്ടിലെ സർക്കാർ രൂപീകരണം; TVK ക്ക് വേണ്ടി സുപ്രീം കോടതിയെ സമീപിച്ച് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ

കെ.സി. വേണുഗോപാൽ സാർ കഴിയുന്നതും കേരളത്തിൽ വരാതിരിക്കുക, നിങ്ങൾക്ക് ഡൽഹി തന്നെയാണ് നല്ലത്; ആ മനുഷ്യൻ കുറെ കിടന്ന് കഷ്ടപ്പെട്ടതല്ലേ : സുധീർ

ഉണ്ണിത്താന്റെ മുന്നില്‍ ഞാന്‍ അല്‍പ്പന്‍ തന്നെയെന്ന് മാത്യു കുഴല്‍നാടന്‍; മുസ്ലിം ലീഗുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തില്‍ ഇനി പ്രതികരണത്തിനില്ല

പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ല; പിന്മാറ്റം പ്രഖ്യാപിച്ച് ഇപിഎസ്, വിജയ് തന്നെ മുഖ്യമന്ത്രിയാകും

'മിന്നൽ മുരളി'യ്ക്ക് റീച് കിട്ടാൻ കാരണം നെറ്റ്ഫ്ലിക്സ് റിലീസായതുകൊണ്ട്, തിയേറ്റർ റിലീസായിരുന്നെങ്കിൽ മലയാളത്തിൽ മാത്രം ഒതുങ്ങിപ്പോയേനെ' : ബേസിൽ ജോസഫ്

പൂപ്പാറയിൽ പൊളിഞ്ഞത് കെട്ടിടങ്ങൾ മാത്രമല്ല; കേരളത്തിന്റെ ഭൂമിനീതിയുടെ കപടതയും

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്