ദേശീയതലത്തില്‍ ബി.ജെ.പിയെ ചെറുക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല: പി. രാജീവ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് വ്യവസായ മന്ത്രി പി.രാജീവ്. ദേശീയ തലത്തില്‍ ബിജെപിയെ നേരിടാനുള്ള ശേഷിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ മുന്‍ നിര്‍ത്തി ബിജെപിക്ക് എതിരെ ഒരു ബദല്‍ഡ സാധ്യമല്ല. അടുത്തിടെ നടന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് അത് വ്യക്തമായി. കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയെന്നും സംഘടനാശേഷി ദുര്‍ബലമായെന്നും മന്ത്രി പറഞ്ഞു.

ഹിന്ദു രാഷ്ട്രത്തിന് വേണ്ടി വാദിക്കുന്ന തലത്തിലേക്ക് രാഹുല്‍ഗാന്ധിയുടെ നിലപാടുകള്‍ മാറി. അദ്ദേഹത്തിന്റെ ഹിന്ദുത്വ രാഷ്ട്ര നിലപാടും മൃദു ഹിന്ദുത്വവും ദോഷം ചെയ്യുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ് അറിയിച്ചു. എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ തീരുമാനത്തെ എംഎ ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വാഗതം ചെയ്തു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'