മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് അഭിനന്ദനങൾ, മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി: രമേശ് ചെന്നിത്തല

മുഖ്യമത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസയുമായി രമേശ് ചെന്നിത്തല. ‘മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകള്‍’ എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

വി ഡി സതീശന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും യുഡിഎഫ് പ്രവര്‍ത്തകരുടെയും പിന്തുണയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പത്ത് വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കുന്നതാണ് ജനവിധി. സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണയുണ്ടാകണം. മന്ത്രിസഭയില്‍ ആരൊക്കെ ഉണ്ടാകണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചിരുന്ന രമേശ് ചെന്നിത്തല, ഹൈക്കമാന്‍ഡ് തീരുമാനം പുറത്തുവന്നതോടെ കടുത്ത അതൃപ്തിയിലായിരുന്നു. അവഗണിക്കപ്പെട്ടു എന്ന കാര്യം രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തിരുന്നു.

Latest Stories

രമേശ് ചെന്നിത്തലയോട് ഉറപ്പായും സംസാരിക്കും, പിണറായി വിജയനെ കാണാൻ പോകും: വി ഡി സതീശൻ

തമിഴ്‌നാട്ടിൽ ഡിഎ രണ്ടു ശതമാനം വർധിപ്പിച്ച് വിജയ് സർക്കാർ; ഖജനാവിന് അധികബാധ്യത 1230 കോടി

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് 10 ജില്ലകൾക്ക് യെല്ലോ അലേർട്ട്, നാളെ 6 ജില്ലകൾക്കും മുന്നറിയിപ്പ്

മുഖ്യമന്ത്രിയായി വി ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഖാര്‍ഗെയുമെത്തും; കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളുമെത്തും, തമിഴ്‌നാട് മുഖ്യമന്ത്രി വിജയും എത്തിയേക്കും

വൈകിയാണെങ്കിലും ജനങ്ങൾ തിരഞ്ഞെടുത്ത നേതാവിനെ ഹൈക്കമാൻഡ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു, വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നത് കാണാൻ കട്ട വെയിറ്റിംഗ്'; എം എം മണി

'കേരളത്തിന്റെ,കോൺഗ്രസ്സിന്റെ,യുഡിഎഫിന്റെ മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ'; ഷാഫി പറമ്പിൽ

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്

'അത്രയധികം മാനസികമായും സാമ്പത്തികമായും ഞാൻ തളർന്നു പോയിരുന്നു, കൗൺസിലിംഗിനും തെറാപ്പിക്കും ഒക്കെ പോയിട്ടാണ് തിരിച്ചു വന്നത്'; ഗ്ലാമി ഗംഗ

'വർഗീയത അതിൻ്റെ രൂക്ഷതയിൽ എത്താനുള്ള മാർഗം തുറന്നു, ലീഗിന് ആഗ്രഹങ്ങൾ പറയാം... നിലപാട് പറയാനുള്ള യോഗ്യതയില്ല'; വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ വിമർശനവുമായി ജി സുകുമാരൻ നായർ

നീറ്റ് പരീക്ഷ പൂര്‍ണമായും നിർത്തലാക്കണം, നീറ്റിന് പകരം പ്ലസ്ടു മാർക്ക് അടിസ്ഥാനമാക്കി സീറ്റ് നൽകണം : കേന്ദ്രത്തിനോട് വിജയ്