കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ സംഘര്‍ഷം: തോമസ് പോള്‍ റമ്പാന് പരിക്ക്

കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ വീണ്ടും സംഘര്‍ഷം. പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗം തടഞ്ഞതോടെയാണ് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. തുടര്‍ന്ന് ഉണ്ടായ കല്ലേറില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപറ്റി. തോമസ് പോള്‍ റമ്പാന്റെ കാര്‍ തകര്‍ത്തു.

സംഘര്‍ഷത്തിനു പിന്നാലെ റമ്പാനെ പൊലീസെത്തി സ്ഥലത്ത് നിന്ന് നീക്കി. റമ്പാനെ കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയിലെ തിരുശേഷിപ്പ് കല്ലറ പൊളിച്ചു മാറ്റാന്‍ യാക്കോബായ വിഭാഗം ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയത്. ഇക്കാര്യം ആരോപിച്ച് പൊലീസിലും പരാതി നല്‍കിയിരുന്നു. തോമസ് പോള്‍ റമ്പാനെ യാക്കോബായ വിഭാഗം ഗേറ്റില്‍ വെച്ച് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കോടതി അംഗീകരിച്ച സഭാ ഭരണഘടനാപ്രകാരം പള്ളിയുടെ വികാരിയാണ് താനെന്ന് റമ്പാന്‍ പറഞ്ഞു. പരിശുദ്ധന്റെ കബറിടം പൊളിക്കാന്‍ യാക്കോബായ പക്ഷം ശ്രമിച്ചു.
ഇത് അന്വേഷിക്കാനാണ് താന്‍ പള്ളിയില്‍ എത്തിയത്. പള്ളിയിലെത്തിയ തന്നെ യാക്കോബായ പക്ഷം ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നും റമ്പാന്‍ പ്രതികരിച്ചു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ