കോണ്‍ക്രീറ്റ് തൂണുകള്‍ കമ്പിക്ക് പകരം തടിവെച്ച് വാര്‍ത്തു; പാലം നിര്‍മ്മാണം തടഞ്ഞ് നാട്ടുകാര്‍

പത്തനംതിട്ട റാന്നിയില്‍ പാലം നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് തൂണ്‍ വാര്‍ക്കുന്നതിന് കമ്പിക്ക് പകരം തടി ഉപയോഗിച്ചതായി പരാതി. പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകളാണ് തടി ഉപയോഗിച്ച് വാര്‍ത്തതായി നാട്ടുകാര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.

റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് നിര്‍മാണം നടക്കുന്നത്. പാലത്തിന്റെ തൂണിന് ചുറ്റുമുള്ള സംരക്ഷണ കവചമെന്ന നിലയ്ക്കാണ് ഡിആര്‍ പാക്കിംഗ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തളളി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തടഞ്ഞത്.

ഇരുവശങ്ങളിലും സ്ഥാപിക്കാനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് പീസുകള്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയെല്ലാം വാര്‍ത്തിരിക്കുന്നത് തടി വെച്ച് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി