പൊലീസ് ലിംഗപരിശോധന ആവശ്യപ്പെട്ടെന്ന് പരാതി; ആലുവയില്‍ ട്രാന്‍സ് ജെന്‍ഡര്‍ പ്രതിഷേധം

പൊലീസ് ലിംഗ പരിശോധന ആവശ്യപ്പെട്ടെന്ന് ആരോപിച്ച് ആലുവയില്‍ പൊലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ലൈംഗിക അതിക്രമ പരാതി നല്‍കാനെത്തിയ ട്രാന്‍സ് ജെന്‍ഡറിനോട് വനിതാ പൊലീസ് ഉദ്യോഗസ്ഥ ലിംഗ പരിശോധന ആവശ്യപ്പെട്ടു എന്നാണ് ആരോപണം.

സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്യണം എന്ന ആവശ്യവുമായാണ് ട്രാന്‍സ്ജെന്‍ഡര്‍ കൂട്ടായ്മ പ്രതിഷേധം നടത്തിയത്. മുദ്രാവാക്യം വിളികളുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ ഇവരെ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. പ്രദേശത്ത് രണ്ട് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

തുടര്‍ന്ന് ആലുവ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ഉറപ്പ് ലഭിച്ചതോടെ പ്രതിഷേധക്കാര്‍ മടങ്ങുകയായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ