വീല്‍ചെയറിലായതിനാല്‍ കയറ്റിയില്ല; തെയ്യം കാണാനെത്തിയ ഭിന്നശേഷിക്കാരിയോട് വിവേചനമെന്ന് പരാതി

തെയ്യം കാണാന്‍ വന്ന ഭിന്നശേഷിക്കാരിയെ അകത്തേക്ക് കയറ്റിയില്ലെന്ന് പരാതി. പയ്യന്നൂര്‍ കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രധാന ആചാരക്കാരന്‍ തന്നോട് വിവേചനം കാണിച്ചെന്നാണ് എസ്എംഎ രോഗബാധിതയായ സുനിത ത്രിപ്പാനിക്കരയുടെ പരാതി. സംഭവത്തെക്കുറിച്ച് ക്ഷേത്രം കമ്മറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

വെളളിയാഴ്ച്ചയായിരുന്നു സംഭവം. തനിക്ക് നേരിട്ട ഈ വിവേചനം ഒട്ടും അംഗീകരിക്കാനാകുന്നില്ല എന്നും ദുര്‍ബലരായ മനുഷ്യരെ വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്തുന്നത് ശരിയാണോയെന്നും സുനിത ചോദിക്കുന്നു.എല്ലുകള്‍ പൊടിയുന്ന എസ്എംഎ രോഗം ബാധിച്ച് ശരീരം തളര്‍ന്ന വ്യക്തിയാണ് സുനിത.

പിജി വരെ പഠിച്ച സുനിത നാടകവും ചിത്രരചനയും എഴുത്തും ശീലമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യാന്തര സംഘടകളുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്നയാളാണ് സുനിത.

Latest Stories

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര