നിര്‍മ്മാണത്തില്‍ അപാകതയെന്ന് പരാതി; സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

സംസ്ഥാനത്തെ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ആറ് മാസത്തിനിടെ നിര്‍മ്മിച്ചതോ അറ്റകുറ്റ പണികള്‍ നടത്തിയതോ ആയ റോഡുകളിലാണ് വിജിലന്‍സ് സംഘം പരിശോധന നടത്തുന്നത്. റോഡു നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും കരാറുകാര്‍ കൃത്രിമത്വം നടത്തുന്നുവെന്നുമുള്ള പരാതിയെ തുടര്‍ന്നാണ് പരിശോധന.

വിജിലന്‍സ് മേധാവി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്ന രാവെല പത്ത് മണിക്കാണ് പരിശോധന ആരംഭിച്ചത്. വിജിലന്‍സ് സൂപ്രണ്ട് ഇ എസ് ബിജുമോന്റെ നേതൃത്വത്തിലാണ് പരിശോധന. റോഡുകളുടെ നിര്‍മാണം, ടാറിങ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

പ്രത്യേക മെഷീന്‍ ഉപയോഗിച്ച് റോഡിന്റെ ചെറുഭാഗം വിജിലന്‍സ് സംഘം കട്ട് ചെയ്തു ശേഖരിക്കുന്നുണ്ട്. ഇതേ് ലാബില്‍ അയച്ച് പരിശോധിക്കും. ആവശ്യത്തിന് മെറ്റലും കൃത്യമായ അളവില്‍ ടാറും ഉപയോഗിച്ചാണോ റോഡ് പുനര്‍നിര്‍മ്മിച്ചത് എന്നറിയാനാണ് സാമ്പിള്‍ പരിശോധിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ട് എഞ്ചിനീയറിങ് വിഭാഗത്തിന് കൈമാറിയ ശേഷമാകും അന്തിമ നടപടികള്‍ തീരുമാക്കുക.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും