സസ്പെൻസ് ഫേസ്‌ബുക്ക് പോസ്റ്റുമായി കളക്ടർ എൻ പ്രശാന്ത്; ചർച്ച, രാജി സൂചനയെന്ന് കമന്റ് ബോക്സ്

കളക്ടർ എൻ പ്രശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. നിർണായക തീരുമാനം ഇന്നെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ കളക്ടർ പങ്കുവെച്ചിരിക്കുന്നത്. ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന് മാത്രമാണ് പോസ്റ്റിലുള്ളത്. കൂടെ റോസപൂവിതളുടെ ചിത്രവും നൽകിയിട്ടുണ്ട്. ‘സംതിങ് ന്യൂ ലോഡിങ്ങ്’ എന്ന് ഹാഷ്ടാഗാണ് ഉപയോഗിച്ചിരിക്കുന്നത്.


രാജി സൂചനയാണെന്ന് കമന്റ് ബോക്‌സിൽ നിരവധി പേർ അഭിപ്രായപ്പെട്ടു. രാജിവെയ്ക്കരുതെന്നും സർവീസിൽ തുടരണമെന്നും പലരും കമന്റുകളിലൂടെ അഭ്യർത്ഥിച്ചു. പുതിയ തീരുമാനത്തിന് ആശംസകൾ അറിയിച്ചുകൊണ്ടും ഒരു വിഭാഗം എത്തി. എന്നാൽ ഇത് ഏപ്രിൽ ഫൂൾ പോസ്റ്റാണെന്ന് ചിലരുടെ അഭിപ്രായം.

എൻ പ്രശാന്തിന്റെ സസ്‌പെൻഷൻ ആറു മാസം കഴിഞ്ഞിട്ടുണ്ട്. സസ്‌പെൻഷൻ റിവ്യു കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. സസ്‌പെൻഷൻ ദീർഘിപ്പിക്കാനുള്ള ശുപാർശയാണ്‌ റിപ്പോർട്ടിലുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ