രാത്രി വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ്; തടയാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

കോഴിക്കോട് കാക്കൂരില്‍ വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തിയ സംഘം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. കഴിഞ്ഞ ദിവസം രാത്രി കാക്കൂര്‍ ചേളന്നൂരിലാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ കാക്കൂര്‍ എസ്‌ഐ അബ്ദുള്‍ സലാം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

പൊലീസ് ജീപ്പിന് നേരെയും സംഘം ആക്രമണം നടത്തി. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്ന ഒരു സംഘം യുവാക്കളാണ് രാത്രി റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിറുത്തി പണപ്പിരിവ് നടത്തിയത്. പണം നല്‍കാന്‍ തയ്യാറാകാത്തവരെ സംഘം അസഭ്യം പറഞ്ഞു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. പൊലീസ് വാഹനത്തിന്റെ ചില്ലും വയര്‍ലെസ് സെറ്റിന്റെ ആന്റിനയും സംഘം തകര്‍ത്തു. ഒടുവില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ കീഴടക്കിയത്.

ചേളന്നൂര്‍ കണ്ണങ്കര സ്വദേശികളായ കെഎന്‍ സുബിന്‍, ഇഎം റിജീഷ്, വെസ്റ്റ് ഹില്‍ സ്വദേശി ഇകെ അജേഷ്, ഇരുവള്ളൂര്‍ സ്വദേശി കെഎം അതുല്‍ എന്നിവരാണ് പിടിയിലായത്. പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം