മകളിലൂടെ എന്നിലേക്ക് എത്താന്‍ നോക്കി, ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ; പിണറായി വിജയനെ ഇടിച്ചുതാഴ്ത്താന്‍ ശ്രമം; സിഎംആര്‍എല്‍ വിവാദത്തില്‍ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

സിഎംആര്‍എല്‍ വിവാദത്തില്‍ മകള്‍ വീണാ വിജയനിലൂടെ തന്നിലേക്ക് എത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രൊഫഷണല്‍ ആയ ഒരു ഏജന്‍സി ആണെങ്കില്‍ വിഷയവുമായി ബന്ധപ്പെട്ടാണ് സംസാരിക്കേണ്ടത്. ഇത് ഇന്നയാളുടെ ബന്ധുവാണ് എന്ന് എന്തിനാണ് പറയേണ്ടത്. കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ആളെ പറയലല്ല, അതിലൂടെ എന്നിലേക്ക് എത്തലാണ് ഉദ്ദേശമെന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

സിഎംആര്‍എല്‍ മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ ചുരുക്കപ്പേര് ഉണ്ടാകാനേ സാധ്യതയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ‘എത്ര പി വിമാരുണ്ട് ഈ നാട്ടില്‍. ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ ഊഹിച്ചതിന് ഞാന്‍ എന്ത് പറയാനാണ്. മാസപ്പടി വിവാദത്തിലെ രാഷ്ട്രീയം മനസ്സിലാക്കണമെന്നും അദേഹം പറഞ്ഞു.

മാധ്യമങ്ങളെ കാണുന്നതില്‍ ഗ്യാപ്പ് വന്നതിന് മറ്റു പ്രശ്നങ്ങളൊന്നുമില്ല. എല്ലാ ദിവസവും നിങ്ങളെ കാണറില്ലായിരുന്നല്ലോ, ആവശ്യമുള്ളപ്പോള്‍ കാണും, അത് ഇനിയും ഉണ്ടാകും. ചില പ്രത്യേക പ്രശ്നങ്ങളുണ്ടായിരുന്നു. ശബ്ദത്തിന് ഒരു പ്രശ്നംവന്നു. അങ്ങനെയുള്ള കാര്യങ്ങളൊക്കെ ബാധിച്ചിട്ടുണ്ട്. ചോദ്യങ്ങളെ ഞാന്‍ ഭയപ്പെട്ടിട്ടുണ്ടോ.ചോദിക്കുന്നതിന് മറുപടി പറയാറുണ്ട്. അതില്‍ അസ്വാഭാവികതയും ഇല്ലെന്നും പിണറായി പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ