ഓണത്തിന് കെഎസ്ആർടിസി പരമാവധി സർവീസുകൾ നടത്തണം; നിർദേശവുമായി സിഎംഡി

ഓണത്തിന് പരമാവധി സർവീസുകൾ നടത്തണമെന്ന് കെഎസ്ആർടിസ്ക്ക് നിർദ്ദേശം. നാളെ മുതൽ 31 വരെ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സിഎംഡിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ഓഡിയോ സന്ദേശത്തിലൂടെയാണ് സിഎംഡിയുടെ നിർദേശങ്ങൾ അറിയിച്ചത്.

നിലവിൽ ശമ്പളപ്രതിസന്ധിയിൽ നിൽക്കുന്ന ജീവക്കാർ ആശ്വാസവുമായി ഗതാഗതമന്ത്രിയും രംഗത്തെത്തി. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസും ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.അതേസമയം ഓണം അഡ്വാൻസ് നൽകുന്നത് സംബന്ധിച്ച് മാനേജ്‌മെന്റ് ബാങ്കുകളുമായി ചർച്ച നടത്തിവരികയാണ്. കൂടുതൽ സർവീസുകൾക്കായി കൂടുതൽ ഇതിനായി കൂടുതൽ ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്.

ഉത്സവകാലത്ത് പരമാവധി സർവീസുകൾ നടത്തി കളക്ഷൻ വർധിപ്പിക്കുകയാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്. അറ്റകുറ്റപ്പണികൾക്കായി മാറ്റിയ ബസുകളും പണി പൂർത്തീകരിച്ച് സർവീസിന് ഇറക്കണം. കൂടുതൽ ജീവനക്കാരെ ഡ്യൂട്ടിയിൽ നിയോഗിക്കണം. പ്രതിദിന ലക്ഷ്യം 9 കോടിയാണ്. കെഎസ്ആർടിസിക്ക് പ്രശ്നങ്ങളുള്ള അവസാന ഓണക്കാലമാക്കട്ടെ ഇതെന്നും സിഎംഡിയുടെ സന്ദേശത്തിൽ പറയുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ