മുഖ്യമന്ത്രി ചര്‍ച്ച; ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്, നേതാക്കൾക്ക് സമയം അനുവദിച്ചു

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നു. ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച വൈകുന്നേരം നാലുമണിക്ക് മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ നടക്കും. നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം ഹൈക്കമാൻഡ് അനുവദിച്ചു. അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്.

ചർച്ചയുടെ ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക. കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇന്നലെ രാത്രി തന്നെ ഡൽഹിയിൽ എത്തിയിരുന്നു. കേരള ഹൗസിൽ എത്തിയ വി.ഡി സതീശന് വൻ സ്വീകരണമായിരുന്നു പ്രവർത്തകർ നൽകിയത്.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകർ കേരളത്തിലെത്തി എംഎൽഎമാരുമായി ചർച്ച നടത്തിയിരുന്നു. 63 എംഎൽഎമാരിൽ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പേര് നിർദ്ദേശിച്ചതായാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പാർട്ടിയിലെ സ്വാധീനവും വേണുഗോപാലിന് അനുകൂല ഘടകമണ്.

Latest Stories

പൂപ്പാറയിൽ പൊളിഞ്ഞത് കെട്ടിടങ്ങൾ മാത്രമല്ല; കേരളത്തിന്റെ ഭൂമിനീതിയുടെ കപടതയും

പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു; സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ട്രെയിനിൽ അപ്പൂപ്പനൊപ്പം ഉറങ്ങിക്കിടന്ന ആറ് വയസ്സുകാരിയെ തട്ടിയെടുത്ത് ലൈംഗികാതിക്രമം; കൊല്ലം സ്വദേശി പിടിയിൽ

'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, കടുത്ത അമർഷവും വേദനയും ഉണ്ട്'; ടി സിദ്ദിഖ്

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്ക് ബോട്ടിന് തീപിടിച്ച് ഒരു മരണം; 17 പേരെ സാഹസികമായി രക്ഷപെടുത്തി

'അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധ രാത്രിയും കുട പിടിക്കും, ലീഗിന് പരസ്യമായും രഹസ്യമായും അഭിപ്രായം പറയാം'; മാത്യു കുഴല്‍നാടനെ തള്ളി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്; കഴിഞ്ഞ വർഷം മാത്രം വർധിച്ചത് 14.88 ലക്ഷം പേർ

‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി, ലക്ഷ്യം ആയുധങ്ങൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്ന് ഉറപ്പുവരുത്തൽ'; വെളിപ്പെടുത്തലുമായി ചൈന

കേരള മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കും; മല്ലികാർജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു, ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയും കെ സിക്ക്

വിജയ്‌യും തൃഷയും കല്യാണം കഴിക്കണം, മെഹന്തിയിൽ പങ്കെടുക്കാൻ ഞാനെത്തും; അദ്ദേഹത്തിന്റെ പാർട്ടിയിൽ ചേർന്നാലോ എന്ന് തോന്നുന്നുണ്ട്: രാഖി സാവന്ത്