'മുഖ്യമന്ത്രി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നു, നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറി'; വിമർശിച്ച് വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐയെയും വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. അതേസമയം നിലപാടില്ലാത്ത പാർട്ടിയായി സിപിഐ മാറിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

എലപ്പുള്ളിയില്‍ മദ്യ നിര്‍മാണ ശാലക്കുള്ള അനുമതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചതിനോട് പ്രതികരിച്ചാണ് വിഡി സതീശന്‍ രംഗത്തെത്തിയത്. ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി അവരെ പിണറായി അപമാനിച്ചുവെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി.
സാധാരണ എകെജി സെന്ററിൽ വിളിച്ച് വരുത്തിയാണ് അപമാനിക്കാറെന്നും വി ഡി സതീശൻ പരിഹസിച്ചു.

എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല പാടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. മലമ്പുഴയിൽ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഇതുവരെ ഒയാസിസ് കമ്പനി പറഞ്ഞിട്ടില്ല.സർക്കാരിന് കൊടുത്ത അപേക്ഷയിലും അതില്ല. തെറ്റായ വഴിയിലൂടെയാണ് കമ്പനി വന്നത്. സിപിഐ എന്തിന് കീഴടങ്ങി? ആര്‍ജെഡിയുടെ എതിര്‍പ്പും വിഫലമായെന്നും വി ഡി സതീശൻ പറഞ്ഞു.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍